സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടി യുടെ ഭാഗമായി നിർമ്മലം പുതുയുഗ ശുചിത്വ കേരളം ക്യാബയിൻ തീക്കോയി ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം ടൗണിൽ പ്രസിഡൻ്റ് അംബിക എം. എസ് നിർവ്വഹിച്ചു. സ്‌തംഭം ജംഗ്ഷൻ മുതൽ ആനി യിളപ്പ് വരെയുള്ള ഭാഗങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്തു.
.ജനപ്രതിനിധികൾ, സ്‌കൂൾ കുട്ടികൾ, ഉദ്യാഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അധ്യാപകർ, കുടുംബശ്രീ, അംങ്കണവാടി, ഹരിത കർമ്മസേന,ആശ വർക്കേഴ്‌സ്, വ്യാപാരി വ്യവസായി പ്രതിനിധികൾ ഓട്ടോ - ടാക്സി തൊഴിലാളികൾ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
വാർഡ് മെമ്പർമാരായ ലീന ജോസഫ് , കൃപ ബിജു, ജിലു സജി, മുരുകൻ, ജിബിൻ സെബാസ്റ്റ്യൻ, സണ്ണി കണിയാംകണ്ടം, സ്വപ്ന വർഗീസ്( വൈസ് പ്രസിഡന്റ് ) സോളി സണ്ണി, സജി ചോക്കാട്ട്, ജയറാണി തോമസ്കുട്ടി , കെ സി ജെയിംസ്, ഓമന ഗോപാലൻ, പരിക്കോച്ച്. എന്നിവർ നേതൃത്വം കൊടുത്തു, തീക്കോയി സ്തംഭം മുതൽ അനിയിളപ്പ് വരെയാണ് ഇന്ന് ക്ലീൻ ചെയ്തത്,
.വ്യാപാരി വ്യവസായികൾ, വിവിധ രാഷ്ട്രീയപാർട്ടിയുടെ പ്രതിനിധികൾ, തീക്കോയി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ, അധ്യാപകർ, കുടുംബശ്രീ, ഹരിതകർമ്മസേന അംഗങ്ങൾ, ആശാവർക്കർമാർ അംഗൻവാടി ടീച്ചേഴ്സ് സാമുദായിക സംഘടനകളുടെ പ്രതിനിധികൾ, ഓട്ടോറിക്ഷ ഡ്രൈവേഴ്സ്, തീക്കോയി പഞ്ചായത്തിലെ ഉദ്യോഗസ്ഥർ, കൃഷിഭവനിലെ ഉദ്യോഗസ്ഥർ എന്നിവർ ഈ ക്യാമ്പയിനിൽ പങ്കാളികളായി.
.





0 Comments