Latest News
Loading...

പാലാ നഗരസഭയിൽ ലക്ഷങ്ങൾ വിലയുള്ളവാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു; അറ്റകുറ്റപ്പണിയില്ല, ലേലവുമില്ല



പാലാ: പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് വാങ്ങിയ പാലാ നഗരസഭയുടെ റോഡ് റോളറും ട്രാക്ടറും ഉൾപ്പെടെയുള്ള വാഹനങ്ങൾ അറ്റകുറ്റപ്പണികളോ കൃത്യമായ പരിപാലനമോ ഇല്ലാതെ ഉപയോഗശൂന്യമായി കിടന്ന് നശിക്കുന്നതിനെതിരെ ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്ത്.
നഗരസഭയുടെ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കേണ്ട വാഹനങ്ങളാണ് കാടുപിടിച്ച പരിസരത്ത് തുരുമ്പെടുത്ത് നശിക്കുന്നത്. റോഡ് അറ്റകുറ്റപ്പണികൾക്കും നഗരത്തിലെ ശുചീകരണ പ്രവർത്തനങ്ങൾക്കും പ്രയോജനപ്പെടേണ്ട റോഡ് റോളറും ട്രാക്ടറും മാലിന്യശേഖരണത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങളും സംരക്ഷിക്കുന്നതിലും യഥാസമയം അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനക്ഷമമാക്കുന്നതിലും നഗരസഭ വേണ്ടത്ര ശ്രദ്ധ പുലർത്തുന്നില്ലെന്നാണ് ഉയരുന്ന ആക്ഷേപം.



.ഉപയോഗിക്കാൻ കഴിയാത്ത വാഹനങ്ങൾ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാക്കുകയോ കാലാവധി കഴിഞ്ഞതും ഉപയോഗശൂന്യവുമായ വാഹനങ്ങൾ ചട്ടപ്രകാരം ലേലം ചെയ്ത് ഒഴിവാക്കുകയോ ചെയ്യേണ്ടത് നഗരസഭയുടെ ഉത്തരവാദിത്വമാണ്. എന്നാൽ ആവശ്യമായ നടപടികൾ സ്വീകരിക്കാതെ വാഹനങ്ങൾ നശിക്കാൻ അനുവദിക്കുന്നത് പൊതുപണത്തിന്റെ പാഴ്‌ച്ചെലവിനും നഗരസഭയുടെ ആസ്തികളുടെ നഷ്ടത്തിനും ഇടയാക്കുന്നു.

ഒരു വശത്ത് നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികളും മാലിന്യനിർമാർജനവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പരിഹാരം ആവശ്യപ്പെടുമ്പോൾ, മറുവശത്ത് ഇത്തരം ആവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ട വാഹനങ്ങൾ പരിപാലനമില്ലാതെ കിടന്ന് നശിക്കുന്നത് നഗരസഭയുടെ പ്രവർത്തനങ്ങളിലെ വീഴ്ചകളെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നു.


.ബിജെപി 157-ാം നമ്പർ ബൂത്ത് കമ്മിറ്റി ഉദ്ഘാടനം ചെയ്തുകൊണ്ട് മൺഡലം വൈസ് പ്രസിഡന്റ് മനോജ് മഞ്ചേരിൽ നഗരസഭയുടെ ഈ അനാസ്ഥയ്ക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് വാങ്ങിയ വാഹനങ്ങൾ ജനങ്ങൾക്ക് പ്രയോജനപ്പെടണമെന്നും അവ സംരക്ഷിക്കുന്നതിൽ നഗരസഭ ഉത്തരവാദിത്വം കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പരിപാടിയിൽ ബിജെപി പാലാ മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സണ്ണി മാത്യു കുറിച്ചിയിൽ, മുനിസിപ്പൽ ജനറൽ സെക്രട്ടറി സുനിൽ പഴയവീട്, ജില്ലാ ഐ.ടി. കൺവീനർ രതീഷ് പഴയവീട്, വനിതാ മോർച്ച ജില്ലാ കമ്മിറ്റി അംഗം ശുഭാ സുന്ദർ രാജ്, മണ്ഡലം ഭാരവാഹികളായ അഡ്വ. മണി ജോസ്, വിമൽ, പ്രകാശ്, മുനിസിപ്പൽ ഭാരവാഹികളായ ബിജു കോട്ടയിൽ, റോയ് ആന്റണി, കുന്നമ്പുറം, സുനീഷ് പി., മുരിക്കുംപുഴതുടങ്ങിയവർ സംസാരിച്ചു.


.വാഹനങ്ങൾ എത്രകാലമായി ഉപയോഗശൂന്യമായി കിടക്കുന്നു, അവയുടെ അറ്റകുറ്റപ്പണികൾക്കായി എന്ത് നടപടികളാണ് സ്വീകരിച്ചത്, ഉപയോഗിക്കാൻ കഴിയാത്ത വാഹനങ്ങൾ ലേലം ചെയ്യാത്തത് എന്തുകൊണ്ടാണ് തുടങ്ങിയ ചോദ്യങ്ങൾക്ക് നഗരസഭാ അധികൃതർ വ്യക്തമായ മറുപടി നൽകണമെന്ന് ബിജെപി ആവശ്യപ്പെട്ടു.




.

Post a Comment

0 Comments