Latest News
Loading...

മില്ലറ്റ് ഭക്ഷ്യപ്രദർശനവുമായി കടനാട് സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്




 ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കുന്നതിനും പരമ്പരാഗത ധാന്യങ്ങളുടെ പ്രാധാന്യം തിരിച്ചറിയുന്നതിനുമായി കടനാട് സെന്റ്. സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ മില്ലറ്റ് ഭക്ഷ്യപ്രദർശനം സംഘടിപ്പിച്ചു. റാഗി, ചാമ, തിന, ചോളം തുടങ്ങിയ വിവിധയിനം മില്ലറ്റുകൾ ഉപയോഗിച്ച് തയ്യാറാക്കിയ ഭക്ഷ്യവിഭവങ്ങളുടെ പ്രദർശനം ശ്രദ്ധേയമായി.



.നാരുകൾ, ധാതുക്കൾ തുടങ്ങിയ പോഷകഘടകങ്ങളാൽ സമ്പന്നമായ മില്ലറ്റുകളുടെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർഥികൾക്ക് അറിവ് പകരാൻ പരിപാടിയിലൂടെ സാധിച്ചു. മില്ലറ്റ് ഉപയോഗിച്ച് തയ്യാറാക്കാവുന്ന വിവിധതരം പലഹാരങ്ങളും ഭക്ഷ്യവിഭവങ്ങളും പരിചയപ്പെടുത്തിയതിലൂടെ പരമ്പരാഗത ധാന്യങ്ങളെ നിത്യഭക്ഷണത്തിന്റെ ഭാഗമാക്കേണ്ടതിന്റെ ആവശ്യകതയും കുട്ടികൾക്ക് ബോധ്യപ്പെട്ടു.

ഹെഡ്മാസ്റ്റർ അജി വി. ജെ,അധ്യാപകരായ ഫാ. നോബിൾ പോളച്ചിറകുന്നുംപുറം, സിസ്റ്റർ ആൽഫിൻ, ബിനോറാണി, ജൂലി ജോസഫ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.


.



.



.

Post a Comment

0 Comments