പൂഞ്ഞാർ തെക്കേക്കര പള്ളി കുന്നേൽ 402 നമ്പർ എൻഎസ്എസ് കരയോഗത്തിൽ വാർഷിക പൊതുയോഗവും മുതിർന്ന കരയോഗ അംഗങ്ങളെ ആദരിക്കലും നടന്നു
കരയോഗം പ്രസിഡന്റ് അനിൽകുമാർ മഞ്ഞപ്ലാക്കലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മീനച്ചിൽ താലൂക്ക് എൻഎസ്എസ് യൂണിയൻ ചെയർമാൻ മനോജ് ബി നായർ ഉദ്ഘാടനവും മുതിർന്ന കരയോഗ അംഗങ്ങളെ ആദരിക്കലും നിർവഹിച്ചു യൂണിയൻ സെക്രട്ടറി സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി.
.കരയോഗം വൈസ് പ്രസിഡണ്ട് ഗോപിനാഥൻ നായർ വെള്ളമുണ്ടയിൽ സ്വാഗതം ആശംസിക്കുകയും യൂണിയൻ കമ്മിറ്റി അംഗങ്ങളായ രാജേഷ് മാറ്റപ്പള്ളി,ജയകുമാർ എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു കരയോഗം സെക്രട്ടറി ബാലകൃഷ്ണൻ നായർ പന്താക്കൽ, ഖജാൻജി പത്മകുമാർ പ്ലാക്കൽ കമ്മിറ്റി അംഗങ്ങളായ ശശിധരൻ നായർ വെള്ളൂരാത്ത, സോമശേഖരൻ നായർ പഴമുത്തേടത്ത്
.വനിതാ സമാജം പ്രസിഡന്റ് ലളിത മറ്റത്തിൽ സെക്രട്ടറി ജയശ്രീ മഞ്ഞപ്ലാക്കൽ എന്നിവർ പ്രസംഗിച്ചു
മീനച്ചിൽ താലൂക്ക് യൂണിയൻ മന്ദിരത്തിന്റെയും മന്നം സ്മൃതി മണ്ഡപത്തിന്റെയും നിർമ്മാണത്തിന് വേണ്ടി കരയോഗം സമാഹരിച്ച സംഭാവന കരയോഗം ഭാരവാഹികൾ യൂണിയൻ ചെയർമാൻ മനോജ് ബി നായർക്ക് കൈമാറുകയും ചെയ്തു
.
.





0 Comments