കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിൻ്റെ മുന്നറിയിപ്പിന് പിന്നാലെ ജില്ലയിൽ പലയിടത്തും ശക്തമായ മഴ. നാല് മണിയോടെ ആരംഭിച്ച മഴ ആറ് മണിയോടെ ശക്തിപ്പെടുകയായിരുന്നു. പാലാ, ഭരണ ങ്ങാനം, കിടങ്ങൂർ, പനയ്ക്കപ്പാലം, അടിവാരം, പാതാമ്പുഴ തുടങ്ങി വിവിധയിടങ്ങളിൽ മഴ ശക്തി പ്പെട്ടു. ഇടിമിന്നലും അനുഭവപ്പെട്ടു. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ മഴയെന്ന പ്രവണതയാണ് കണ്ടുവരുന്നത്.
.ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. കോട്ടയം എറണാകുളം, തൃശൂർ, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. (ഓറഞ്ച് അലർട്ട്). കഴിഞ്ഞ ദിവ സവും സമാനമായ രീതിയിൽ പെട്ടെന്ന് പെയ്ത് ശക്തമായ മഴയാണ് വെള്ളപ്പൊക്കവും മണ്ണിടിച്ചിലും അടക്കം വലിയ ദുരിതങ്ങൾ സൃഷ്ടിച്ചത്. അതേസമയം, മുൻകാലങ്ങളെ അപേക്ഷിച്ച് കാലാവസ്ഥാ വിഭാഗത്തിന്റെ പ്രവചനങ്ങൾ കൂടുതൽ കൃത്യതയാർന്നതായി മാറിയത് മുന്നൊരുക്കങ്ങൾക്ക് സഹായ കരമായിട്ടുണ്ട്.
.
.
.





0 Comments