Latest News
Loading...

ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്മെന്റ്റ് പ്രോഗ്രാം



പാലാ മഹാത്മാഗാന്ധി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ, ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്മെന്റ് പ്രോഗ്രാം നഗരസഭാ അധ്യക്ഷ ശ്രീമതി മായാ രാഹുൽ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം നേടുന്നതിനും ആശയവിനിമയ മികവ് കൈവരിക്കുന്നതിനും വേണ്ടി ആവിഷ്കരിച്ചിട്ടുള്ള പ്രത്യേക വിദ്യാഭ്യാസ പരിപാടിയാണ് ഇംഗ്ലീഷ് ലാംഗ്വേജ് എൻറീച്ച്മെന്റ് പ്രോഗ്രാം. വാർഡ് കൗൺസിലർ ശ്രീമതി . ബിജി ജോജോ ഉദ്ഘാടന പരിപാടിയുടെ അധ്യക്ഷയായിരുന്നു. 



.സ്കൂൾ എച്ച് എം ശ്രീമതി സെമന്ത ജെ ഫിലോമിൻ ഏവർക്കും സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ രാജേഷ് പാറക്കൽ, പ്രിൻസിപ്പൽ ശ്രീമതി ജയകുമാരി വി ആർ, എം പി ടി എ പ്രസിഡന്റ് ശ്രീമതി ശുഭാ മോൾ കെ വി, സീനിയർ അസിസ്റ്റന്റ് ശ്രീ.കെ ടി സുനിൽ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 



.ഇ എൽ ഇ പി കൺവീനർ ശ്രീ ബോബി ജോസഫ് ഏവർക്കും നന്ദി അറിയിച്ചു. തുടർന്ന് ഇംഗ്ലീഷിൽ വിവിധ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ഇ എൽ ഇ പി റിസോഴ്സ് ടീച്ചർ മരിയ ജോസഫ്, ലിജിയ ഐസക് ടീച്ചർ എന്നിവർ പരിപാടിയിൽ പങ്കാളിത്തം വഹിച്ചു. കുട്ടികളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള ആശയവിനിമയശേഷി അഭിനന്ദനീയമാണെന്ന് വിശിഷ്ടാതിഥികൾ അറിയിച്ചു.



.



.

Post a Comment

0 Comments