കുറവിലങ്ങാട് ദേവമാതാ കോളേജിൽ നടന്ന വി. ജി. ആൻ്റണി മെമ്മോറിയൽ ഉത്ഘാടന പ്രഭാഷണത്തിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകൾ നേരിടുന്ന ഭരണപരമായ വെല്ലുവിളികൾ' (Governance challenges of not-for-profit organizations) എന്ന വിഷയത്തിൽ സെബി (SEBI) മുൻ ചെയർമാൻ എം. ദാമോദരൻ മുഖ്യപ്രഭാഷണം നടത്തി.
.Not for profit organizations നിലനിൽക്കുകയും അഭിവൃദ്ധിപ്പെടുകയും സമൂഹനന്മക്കായി ഗവൺമെന്റ് സംവിധാനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. സോഷ്യൽ ഇൻഫ്രാട്രഫ്ചർ വളർത്തുന്നതിൽ ഈ സ്ഥാപനങ്ങൾക്ക് വലിയ പങ്കുണ്ട്. സ്ഥാപിതലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കാതെ ധൈര്യപൂർവം പ്രതിസന്ധികളെ തരണം ചെയാൻ കൃത്യമായ ഒരുക്കങ്ങൾ നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.വടക്കേക്കര കുടുംബാംഗങ്ങളുടെ സ്പോൺസർഷിപ്പിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
.ദേവമാതാ കോളേജ് മാനേജർ ആർച്ച് പ്രീസ്റ്റ് വെരി റവ. ഡോ. തോമസ് മേനാച്ചേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വച്ച് 2026-ലെ മികച്ച യു.ജി. വിദ്യാർത്ഥിക്കുള്ള 'ബെസ്റ്റ് ഔട്ട്ഗോയിംഗ് സ്റ്റുഡന്റ്' പുരസ്കാരവും 25,000 രൂപയുടെ ക്യാഷ് അവാർഡും ശ്രീ. ജോണിഷ് ഷാജിക്ക് സമ്മാനിച്ചു. പ്രിൻസിപ്പൽ ഇൻ-ചാർജ് ഡോ. പ്രിയ ജോസഫ്, തേജോ എൻജിനീയറിങ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ചെയർമാൻ വി. എ. ജോർജ്, ഫിസിക്സ് വിഭാഗം മേധാവി ഡോ. സരിത കെ. ജോസ്, ബർസാർ റവ. ഫാ . ജോസഫ് മണിയഞ്ചിറ തുടങ്ങിയവർ പ്രസംഗിച്ചു.
.
.





0 Comments