പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പെരിങ്ങുളത്ത് ആദിവാസി യുവാവ് അഭിലാഷിനെ പോലീസ് ക്രൂരമായി മർദിച്ചതായി ആരോപിച്ച് ബി.ജെ.പി. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിങ്ങുളം ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി. സംഭവത്തിന് ഉത്തരവാദികളായ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
.ബി.ജെ.പി. കോട്ടയം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി മിനർവ മോഹനന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബി.ജെ.പി. സംസ്ഥാന സമിതി അംഗം ഡോ. ജെ. പ്രമീളാദേവി ഉദ്ഘാടനം ചെയ്തു.
.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിൽകുമാർ മഞ്ഞപ്ലാക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ക്ലിന്റ് അരിപ്ലാക്കൽ, പഞ്ചായത്ത് അംഗങ്ങളായ ജി. സോയി ഏറത്തയിൽ, സജി സിബി, പ്രിയ രാജേഷ്, മണിക്കുട്ടി ഇ.എൻ., സെബാസ്റ്റ്യൻ കുറ്റിയാനി, സുബിൻ സുരേന്ദ്രൻ, സജിമോൻ കദളിക്കാട്ടിൽ, ഊരുമൂപ്പൻ ചന്ദ്രൻ പൂവത്തുങ്കൽ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.
.





0 Comments