Latest News
Loading...

മിനിമം ചാര്‍ജ്ജ് 20 രൂപയാക്കണം. സ്വകാര്യ ബസുകള്‍ പണിമുടക്കിലേയ്ക്ക്



പ്രിയദര്‍ശിനി പദ്ധതി മുലം പ്രതിസന്ധിയിലായ സ്വകാര്യബസുടമകള്‍ കടുത്ത നടപടികളിലേയ്ക്ക്. അടുത്ത മാസം മുതല്‍ പണിമുടക്ക് ആരംഭിക്കാനാണ് തീരുമാനം. കൊച്ചിയില്‍ നടന്നുകൊണ്ടിരിക്കുന്ന 6 സ്വകാര്യബസ് സംഘടനകള്‍ ചേര്‍ന്നാണ് തീരുമാനമെടുത്തത്. പ്രിയദര്‍ശിനി പദ്ധതിമൂലം വന്ന സാമ്പത്തിക ബാധ്യത ഒഴിവാക്കണം, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും ബസുടമകള്‍ ഉന്നയിക്കുന്നു. 


.3 കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് മുന്നിലുണ്ടെന്ന് സംഘടകള്‍ ചൂണ്ടിക്കാട്ടുന്നു. ബസ് ചാര്‍ജ്ജ് വര്‍ധന നടപ്പാക്കിയിട്ട് കാലങ്ങളായി. 20 രൂപയെങ്കിലും മിനിമം നിശ്ചയിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് മിനിമം 10 രൂപയാക്കണമെന്നും ആവശ്യമുണ്ട്.


.



.



.

Post a Comment

0 Comments