പാലാ: സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപകദിനാഘോഷവും സംസ്ഥാനതല പഠനക്യാമ്പും സെപ്റ്റംബർ 20, 21 തീയതികളിൽ ഇടമറ്റം ഓശാന മൗണ്ട് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
.സംസ്ഥാന നേതൃത്വ പഠനക്യാമ്പിന്റെ ഉദ്ഘാടനം കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും. സംസ്ഥാന പ്രസിഡന്റ് പി. ചന്ദ്രസേനൻ അധ്യക്ഷത വഹിക്കും.
സെപ്റ്റംബർ 21ന് നടക്കുന്ന സ്ഥാപകദിനാഘോഷം ജലസേചന, ഭവനനിർമാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും.
പാലാ മീഡിയ ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. നീലകണ്ഠക്കുറുപ്പ്, ജനറൽ കൺവീനർ ജോർജ് കുര്യൻ, മണ്ഡലം പ്രസിഡന്റ് തോമസ് കുര്യൻ തുടങ്ങിയവർ പങ്കെടുത്തു.
.
.






0 Comments