തീക്കോയി സെന്റ് മേരീസ് ഹയർസെക്കണ്ടറി സ്കൂളിൽ വിദ്യാർത്ഥികളുടെ സർഗാത്മകവും കലാപരവുമായ കഴിവുകൾ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി സർഗോത്സവം 2K26 സംഘടിപ്പിച്ചു.
തീക്കോയി വാർഡ് മെമ്പർ കെ. സി. ജെയിംസ് സർഗോത്സവം ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെ സർഗാത്മക കഴിവുകൾ വളർത്തുന്നതിലും അവരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിലും ഇത്തരം കലാമേളകൾക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
.സ്കൂൾ ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. അധ്യാപക പ്രതിനിധി സിജു സെബാസ്റ്റ്യൻ കൃതജ്ഞത രേഖപ്പെടുത്തി.
വിദ്യാർത്ഥികൾക്കായി പ്രസംഗം, പദ്യപാരായണം, ലളിതഗാനം, മാപ്പിളപ്പാട്ട്, സംഘഗാനം, സംഘനൃത്തം,നാടോടി നൃത്തം, പ്രസംഗം, പദ്യചൊല്ലൽ, സ്കിറ്റ്, നാടൻപ്പാട്ട്, ദേശഭക്തി ഗാനം തുടങ്ങിയ വിവിധ ഇനങ്ങളിൽ മത്സരങ്ങൾ നടന്നു.
.വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തവും അധ്യാപകരുടെ നേതൃത്വവും പരിപാടിയെ ശ്രദ്ധേയമാക്കി. അധ്യാപകരുടെയും അനധ്യാപക ജീവനക്കാരുടെയും കൂട്ടായ പ്രവർത്തനവും സഹകരണവും പരിപാടിയുടെ വിജയത്തിന് നിർണായകമായി.
.
.






0 Comments