Latest News
Loading...

ശുചിത്വ സന്ദേശ റാലി നടന്നു.



ഈരാറ്റുപേട്ട നഗരസഭ ആഭിമുഖ്യത്തിൽ സ്വച്ഛത ഹി സേവ ശുചിത്വ മിഷൻ "കയ്യോടെ കൈ " ദൗത്യം വിളംബരം ചെയ്ത് ശുചിത്വ സന്ദേശ റാലി നടന്നു. ഈരാറ്റുപേട്ട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ആരംഭിച്ച റാലി ഈരാറ്റുപേട്ട ജംക്ഷനിൽ മുൻസിപ്പൽ ചെയർമാൻ അഡ്വ.വി. പി നാസർ ഉദ്ഘാടനം ചെയ്തു.



.ഈരാറ്റുപേട്ട ഗവ.ഹയർ സെക്കൻഡറി സ്കൂൾ, സെൻ്റ്. ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എന്നീ സ്ഥാപനങ്ങളിലെ നാഷണൽ സർവീസ് സ്കീം, സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റുകൾ, ഹരിത കർമ്മ സേന, മുനിസിപ്പൽ ചെയർപേഴ്സൺമാർ കൗൺസിലർമാർ, തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു. 
   


.സമാപന സമ്മേളന നഗരിയിൽ ശുചിത്വ സന്ദേശ മിഷൻ ദൗത്യം ഏറ്റെടുത്തുകൊണ്ട് പങ്കെടുത്തവർ കയ്യൊപ്പ് ചാർത്തി. വിദ്യാർഥികൾ ലഹരി വിരുദ്ധ സന്ദേശം ഉയർത്തുന്ന ഫ്ലാഷ് മോബുകളും സംഗീതശിൽപവും അവതരിപ്പിച്ചു.



.




Post a Comment

0 Comments