Latest News
Loading...

തിടനാട് ജിവിഎച്ച്എസ്എസിൽ അധ്യാപക ദിനം ആചരിച്ചു



തിടനാട് ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഗൈഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അധ്യാപക ദിനം സമുചിതമായി ആചരിച്ചു .രാവിലെ  സ്കൂൾ അങ്കണത്തിൽ ഗൈഡ് പതാക ഉയർത്തി .ഗൈഡ് അംഗങ്ങൾ അധ്യാപകർക്ക് പൂച്ചെണ്ടുകൾ നൽകി അധ്യാപക ദിനാശംസകൾ നേർന്നു. 



.തുടർന്ന് ഗൈഡ് ക്യാപ്റ്റൻ ഓമന ടീച്ചർ, സീനിയർ അസിസ്റ്റൻറ് അനൂപ് സാർ എന്നിവർ വിദ്യാർത്ഥികൾക്ക് അധ്യാപക ദിന സന്ദേശം നൽകി. അധ്യാപക ദിനത്തിൻറെ ഭാഗമായി സ്കൂളിലെ ഗൈഡ് യൂണിറ്റ് അംഗങ്ങൾ സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി ചെയർമാനും സ്കൂളിലെ പൂർവ്വ അധ്യാപകരിൽ ഏറ്റവും സീനിയറുമായ കെ വി അലക്സാണ്ടർ സാറിനെ അദ്ദേഹത്തിൻ്റെ വീട്ടിലെത്തി പൊന്നാടയിച്ച് ആദരിച്ചു 


.തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും അദ്ദേഹത്തോട് സംവദിച്ചു. അലക്സാണ്ടർ സാറിന്റെ ജീവിതാനുഭവങ്ങൾ കേൾക്കാൻ കഴിഞ്ഞത് തങ്ങൾക്ക് വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു വെന്ന് വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു.അധ്യാപകരായ Dr വിശ്വലക്ഷ്മി ടി.വി, Dr സിന്ധു, വിജിമോൾ v വിജയൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


.



.



Post a Comment

0 Comments