Latest News
Loading...

പുലിയന്നൂരിൽ വീടിന് തീപിടിച്ചു



പുലിയന്നൂരിൽ വീടിന് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. പുലിയന്നൂർ കൃഷ്ണവിലാസം സുധീഷിന്റെ വീടി നാണ് ചൊവ്വാഴ്ച വൈകിട്ട് തീപിടിച്ചത്.  എ.സിയിലുണ്ടായ  ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 



.തീപിടിക്കുന്ന സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. മുകളിലത്തെ നിലയിൽ വാടകയ്ക്ക് താമസിക്കുന്നവർ താഴത്തെ നിലയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വീട്ടുടമ സുധീഷിനെ വിവരമറിയിക്കുകയായിരുന്നു. സുധീഷ് എത്തി വീട് തുറന്നപ്പോഴാണ് ഒരു മുറിയിൽ തീ പടർന്നുപിടിച്ച ' കണ്ടത്. 


.തുടർന്ന് മറ്റു മുറികളിലേക്കും തീ വ്യാപിക്കുകയായിരുന്നു
വിവരമറിയിച്ചതിനെ തുടർന്ന് പാലായിൽനിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. രേഖകൾ, വസ്ത്രങ്ങൾ, ഫർണിച്ചർ വീട്ടുപകരണങ്ങൾ എന്നിവ കത്തിനശിച്ചു. തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്


.



.




Post a Comment

0 Comments