Latest News
Loading...

PTA പൊതുയോഗവും എൻഡോവ്മെന്റ് വിതരണവും


തിടനാട് ഗവൺമെൻറ് വൊക്കേഷണൽ  ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും അവാർഡ് വിതരണവും നടന്നു. പി.ടി.എ പ്രസിഡൻറ് ജയ്സൺ ജോർജ് അധ്യക്ഷത വഹിച്ച യോഗം ജില്ലാ പഞ്ചായത്ത് അംഗം ശ്രീകല ആർ ഉദ്ഘാടനം ചെയ്തു. എസ് എസ് എൽ സി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റുകളും ക്യാഷ് അവാർഡുകളും ബ്ലോക്ക് പഞ്ചായത്ത് അംഗം അജിതാ മോഹൻദാസ് വിതരണം ചെയ്തു. 

.50000 രൂപയുടെ ഗൗരിയമ്മ കുന്നപ്പള്ളിത്താഴെ മെമ്മോറിയൽ എൻഡോവ്‌മെൻ്റ് ഉൾപ്പെടെ 13 ക്യാഷ് അവാർഡുകൾ നേടിയSSLC പരീക്ഷാ വിജയി ആദിത്യ ലക്ഷ്മിക്ക് അനുമോദനങ്ങൾ നല്കി. 


.തിടനാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ മേഴ്സി ജോസഫ് പെരുമാംകുന്നേൽ, വാർഡ് മെമ്പർ ശ്രീകാന്ത് M.S, പ്രിൻസിപ്പൽ ശാലിനി റാണി VG, ഹെഡ്മിസ്ടസ്സ് ജയ R, സീനിയർ അസിസ്റ്റൻ്റ് അനൂപ് പി.ആർ എന്നിവർ ആശംസകൾ നേർന്നു.


.യോഗത്തിനുശേഷം പുതിയ അധ്യയന വർഷത്തിലെ പിടിഎ എക്സിക്യൂട്ടീവിന്റെ തെരഞ്ഞെടുപ്പും ആദ്യയോഗവും നടന്നു.ജയ്സൺ ജോർജ്ജ് പി.ടി.എ പ്രസിഡന്റായും ആഷ ഷെൽജി M.P.T.A പ്രസിഡൻ്റായും തെരെഞ്ഞെടുക്കപ്പെട്ടു.



.




Post a Comment

0 Comments