ഭരണങ്ങാനം: പോഷൺ പഞ്ചായത്ത് ഭരണങ്ങാനം പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുധ ഷാജി നിർവഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ കെ. ടി. തോമസ് അധ്യക്ഷത വഹിച്ചു.
.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനുമോൾ മാത്യു, പഞ്ചായത്ത് അംഗങ്ങളായ വിജയൻ രാഘവൻ, സജി ചാക്കോ, സുനിത ബൈജു, ലൂസി ജോസ്, സിന്ധു പ്രദീപ്, അസിസ്റ്റന്റ് സെക്രട്ടറി അനൂപ് മോഹൻ, 1-ാം CDS സൂപ്പർവൈസർ ആശ ആർ. നായർ, CDS ചെയർപേഴ്സൺ അഞ്ജന ജി. എന്നിവർ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചു. അങ്കണവാടി ടീച്ചർമാർ തയ്യാറാക്കിയ വൈവിധ്യമാർന്ന നിരവധി വിഭവങ്ങൾ പ്രദർശിപ്പിച്ചു. പോഷകാഹാരത്തിന്റെ പ്രാധാന്യവും ആരോഗ്യകരമായ ഭക്ഷണശീലങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റ് ശ്രദ്ധേയമായി.
.
.






0 Comments