Latest News
Loading...

തടിലോറികളുടെ രാത്രികാല പാർക്കിംഗ്; യാത്രക്കാർക്കും വ്യാപാരികൾക്കും ദുരിതം




പാലാ–തൊടുപുഴ റോഡിലെ പിഴക് ജംഗ്ഷനിൽ തടിലോറികളുടെ രാത്രികാല പാർക്കിംഗ് യാത്രക്കാർക്കും നാട്ടുകാർക്കും വ്യാപാരികൾക്കും ദുരിതമാകുന്നതായി പരാതി. രാത്രി ഏഴുമണിയോടെ ആരംഭിക്കുന്ന ലോറികളുടെ പാർക്കിംഗ് വെയ്റ്റിംഗ് ഷെഡിന്റെ മുൻവശത്താണ് പ്രധാനമായും നടക്കുന്നത്.




.ഇതുമൂലം ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്കും അന്യ സംസ്ഥാനങ്ങളിലേക്കുള്ള വാഹനങ്ങളിൽ കയറേണ്ടവർക്കും ഏറെ ബുദ്ധിമുട്ട് നേരിടുന്നതായി നാട്ടുകാർ പറയുന്നു. സമീപത്തെ പള്ളി ഷോപ്പിംഗ് കോംപ്ലക്സിലേക്ക് വാഹനങ്ങൾ പാർക്ക് ചെയ്ത് പ്രവേശിക്കാനും കഴിയാത്ത സാഹചര്യമാണുള്ളത്. ഇത് സ്ഥാപനങ്ങളിലെ വ്യാപാരത്തെയും പ്രതികൂലമായി ബാധിക്കുന്നതായി വ്യാപാരികൾ പറയുന്നു.


.രാത്രി പത്തുമണിയോടെയാണ് ലോറികളുടെ നീണ്ട നിരയ്ക്ക് കുറവുണ്ടാകുന്നത്. ഒരു ലോറി മാറിയ ഉടൻ അതേ സ്ഥലത്ത് മറ്റൊരു ലോറി പാർക്ക് ചെയ്യുന്ന രീതിയാണ് തുടരുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. പാർക്കിംഗ് നിയന്ത്രിക്കുന്നതിനായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിരുന്നെങ്കിലും അവ നശിപ്പിക്കപ്പെട്ടതായും പരാതിയുണ്ട്.


.പാർക്കിംഗിനെതിരെ പ്രതികരിക്കുന്നവരെ സംഘടിതമായി നേരിടുന്ന സാഹചര്യമുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. വിഷയത്തിൽ രാമപുരം പൊലീസ് ഇടപെട്ടിട്ടുണ്ടെങ്കിലും സ്ഥിരമായ പരിഹാരം ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. യാത്രക്കാരുടെയും വ്യാപാരികളുടെയും ബുദ്ധിമുട്ട് പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം.



.




Post a Comment

0 Comments