Latest News
Loading...

പാലാ സെന്റ് ജോസഫ്സ് കോളേജിൽ സേവ്യർ ബോർഡ് വാരാചരണത്തിന് തുടക്കമായി



പാലാ: ഇന്ത്യയിലെ കത്തോലിക്കാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ സേവ്യർ ബോർഡിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ (പ്ലാറ്റിനം ജൂബിലി) ഭാഗമായി പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിൽ സേവ്യർ ബോർഡ് വാരാചരണത്തിന് തുടക്കമായി. സെപ്തംബർ  7 മുതൽ 11 വരെ നീണ്ടുനിൽക്കുന്ന വാരാചരണത്തിൽ എല്ലാ ദിവസവും വിവിധ പരിപാടികളാണ് കോളേജിൽ സംഘടിപ്പിച്ചിരിക്കുന്നത്.




സി.ബി.സി.ഐയുടെ കീഴിൽ പ്രവർത്തിക്കുന്ന സേവ്യർ ബോർഡ് ഓഫ് ഹയർ എഡ്യൂക്കേഷൻ 1951-ൽ ബെംഗളൂരുവിലാണ് സ്ഥാപിതമായത്. ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് 2026 നവംബർ 6 മുതൽ 8 വരെ പാലാ സെന്റ് ജോസഫ്സ് കോളേജ് വേദിയാകും. വാരാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സേവ്യർ ബോർഡ് സ്ഥാപകരായ റവ. ഫാ. ജെറോം ഡിസൂസ എസ്.ജെ, റവ. ഫാ. മെൽക്കിയോർ എം. ബാലഗെർ   എസ്.ജെ, റവ. ഫാ. ജോൺ വള്ളമറ്റം, ഡോ. വി.വി. ജോൺ എന്നിവരെ തിരിതെളിയിച്ച് അനുസ്മരിച്ചു.



.ഉദ്ഘാടന ചടങ്ങിൽ കോളേജ് ഡയറക്ടറും സേവ്യർ ബോർഡ് ദേശീയ ജോയിന്റ് സെക്രട്ടറിയുമായ റവ. പ്രൊഫ. ഡോ. ജയിംസ് ജോൺ മംഗലത്ത്  അധ്യക്ഷത വഹിച്ചു. പാലാ രൂപതാ മുഖ്യ വികാരി ജനറലും കോളേജ് ചെയർമാനുമായ മോൺ. ഡോ. ജോസഫ് തടത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. വി. പി. ദേവസ്യ, വൈസ് പ്രിൻസിപ്പൽ റവ. ഡോ. ജോസഫ് പുരയിടത്തിൽ എന്നിവർ പ്രഭാഷണം നടത്തി.



.തുടർന്ന് കോളേജ് ബർസാർ റവ. ഡോ. ജോർജ് കാരംവേലിൽ, മാർ സ്ലീവാ മെഡിസിറ്റി ക്ലിനിക്കൽ ഡയറ്റീഷൻ  ജിൻസി ജോയി എന്നിവർ വിവിധ സെഷനുകൾ നയിച്ചു.  പരിപാടികൾക്ക് പ്രൊഫ. ഡോ. രാജേഷ് ബേബി, റവ. ഡോ. ജിത്തു മാത്യു, ഡോ. അനു പയസ് , ശ്രീ ജോസ് ജയിംസ് എന്നിവർ നേതൃത്വം നൽകി. വിവിധ വകുപ്പ് മേധാവികൾ, ഡീൻമാർ, വിദ്യാർത്ഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.



.



Post a Comment

0 Comments