കിടങ്ങൂർ എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെയും റേഞ്ചർ റോവറിന്റെയും സംയുക്താഭിമുഖ്യത്തിൽ കോട്ടയം വനിതാ ശിശുക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾക്കെതിരായ അതിക്രമത്തെക്കുറിച്ച് "സ്റ്റോപ് വയലൻസ് "എന്ന ഔട്ട് റീച്ച് ആക്ടിവിറ്റി പരിപാടി സംഘടിപ്പിച്ചു.
.പ്രിൻസിപ്പാൾ ബിന്ദു പി സ്വാഗതം ആശംസിച്ചു. കോട്ടയം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ശ്രീ.സാബു പി .കെ ക്ലാസ് നയിച്ചു.പി.ടി.എ പ്രസിഡൻറ് പി ബി സജി അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് ഗീത സുരേഷ് ഉദ്ഘാടനം നിർവഹിച്ചു.
.ജില്ലാ വനിതാ ശിശു വികസന വകുപ്പിലെ ഹബ് ഫോർ എoമ്പവർമെന്റ് ഓഫ് വുമൺ സ്റ്റാഫ് അംഗങ്ങൾ ആയ ശ്രീജ കെ ജി, നിഷ ദാസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
.





0 Comments