ഈരാറ്റുപേട്ട: സെപ്റ്റംബർ 29 ലോക ഹൃദയദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ഹൃദയാരോഗ്യത്തെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ഡിവൈൻ എജുക്കേഷണൽ സെന്റർ ഈരാറ്റുപേട്ടയിൽ മൂന്നാമത് മിനി മാരത്തോൺ സംഘടിപ്പിച്ചു.
നടയ്ക്കൽ ഫൗസിയ ഓഡിറ്റോറിയത്തിന് മുന്നിൽ ഈരാറ്റുപേട്ട പോലീസ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ വിജയരാജ് ഫ്ലാഗ്ഓഫ് ചെയ്ത മാരത്തോൺ നഗരം ചുറ്റി മുട്ടം ജംഗ്ഷനിൽ സമാപിച്ചു.
.ഈരാറ്റുപേട്ടയിലെ സന്നദ്ധ സംഘടനകൾ, വിവിധ ക്ലബുകൾ, കോളേജ് വിദ്യാർത്ഥികൾ അടക്കം നിരവധി ആളുകൾ മാരത്തോണിൽ പങ്കെടുത്തു.
മുട്ടം ജംഗ്ഷനിൽ ചേർന്ന സമാപന പരിപാടിയിൽ ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ അഡ്വക്കേറ്റ് വി.പി നാസർ സംഘടനാ ക്ലബ് ഭാരവാഹികൾ സംസാരിച്ചു.
പ്രോഗ്രാം കോർഡിനേറ്റർ ഷെഫീഖ് ടി എം നന്ദി ആശംസിച്ചു
.
.





0 Comments