Latest News
Loading...

കാവിൻപുറം ക്ഷേത്രത്തിൽ തിരുവാതിരകളി വഴിപാടിന് ഒരുക്കങ്ങൾ തുടങ്ങി.



പാലാ: ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ സവിശേഷ മായ തിരുവാതിരകളി വഴിപാടിനും മത്സരത്തിനുമുള്ള ഒരുക്കങ്ങൾ ആരംഭിച്ച തായി ദേവസ്വം ഭാരവാഹികൾ പാലായിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.

പങ്കെടുക്കാൻ താത്പര്യമുള്ള ടീമുകൾ ഒക്ടോബർ 15-ന് മുമ്പായി 9388797496, 9745260444 എന്നീ നമ്പരുകളിൽ രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 ടീമുകൾക്കാണ് വഴിപാടിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.



.കോട്ടയം ജില്ലയിൽ തിരുവാതിരകളി ഒരു വഴിപാടായി സമർപ്പിക്കുന്ന ഏക ക്ഷേത്രമാണ് കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രം. ഉദ്ദിഷ്ടകാര്യസിദ്ധിക്കായി സ്ത്രീകൾ സമർപ്പിക്കുന്ന ഈ വഴിപാടിൽ പങ്കെടുക്കാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ടീമുകൾ എത്തിച്ചേരാറുണ്ട്. ജാതി-മത ഭേദമന്യേ പാരമ്പര്യരീതിയിൽ തിരുവാതിരകളി അഭ്യസിച്ചിട്ടുള്ള ആർക്കും വഴിപാടിൽ പങ്കെടുക്കാം.


.മണ്ഡലസമാപന ഉത്സവത്തിൻ്റെ ഭാഗമായി ഡിസംബർ 27-ന് രാവിലെ 10.30 മുതലാണ് തിരുവാതിരകളി വഴിപാട് നടത്തുക. എട്ട് മുതൽ പത്ത് വരെ അംഗങ്ങളുള്ള ടീമുകൾക്ക് പങ്കെടുക്കാം. വഴിപാടിനുള്ള സ്റ്റേജ് ക്രമീകരണങ്ങൾ ദേവസ്വം ഒരുക്കും.

ഉമാമഹേശ്വരൻമാരുടെ ഇഷ്ടവഴിപാടായ തിരുവാതിരകളിയിൽ മികച്ച പ്രകടനം കാഴ്‌ചവയ്ക്കുന്ന ആദ്യ മൂന്ന് ടീമുകൾക്ക് യഥാക്രമം 12,222 രൂപ, 6,666 രൂപ, 4,444 രൂപ വീതം ക്യാഷ് പ്രൈസും ട്രോഫിയും നൽകും.



.ഉത്സവത്തോടനുബന്ധിച്ച് ദേശതാലപ്പൊലി, തിടമ്പേറ്റ് പാട്ടുമാമാങ്കം, നൃത്ത സന്ധ്യ, കൈകൊട്ടിക്കളി, താലപ്രസാദ ഉണ്ണിയപ്പ വിതരണം, താലസദ്യ, ത്രയം ബകം ഭജൻസിൻ്റെ രാഗധാര തുടങ്ങിയ പരിപാടികളും നടക്കും.

പത്രസമ്മേളനത്തിൽ ദേവസ്വം ഭാരവാഹികളായ ടി.എൻ. സുകുമാരൻ നായർ, ചന്ദ്രശേഖരൻ നായർ പുളിക്കൽ, സി.ജി. വിജയകുമാർ, ആർ. ജയചന്ദ്രൻ നായർ വരകപ്പളളിൽ, സുരേഷ് ലക്ഷ്മമിനിവാസ്, ആർ. സുനിൽകുമാർ തുമ്പയിൽ തുടങ്ങിയവർ പങ്കെടുത്തു.




Post a Comment

0 Comments