Latest News
Loading...

ഈരാറ്റുപേട്ടയിൽ കർഷകമാർച്ചും പ്രതിഷേധ ധർണയും



പരിസ്ഥിതി ലോല മേഖല കരട് വിജ്ഞാപനം പിൻവലിക്കുക മലയോര മേഖലയിലെ പട്ടയ പ്രശ്നത്തിൽ കേന്ദ്രം നീതി പാലിക്കുക തുടങ്ങിയ പ്രധാനപ്പെട്ട മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് അഖിലേന്ത്യാ കിസാൻ സഭ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ  കർഷകമാർച്ചും പ്രതിഷേധ ധർണയും സംഘടിപ്പിച്ചു

 

.AIKS സംസ്ഥാന സെക്രട്ടറി സഖാവ് ഇ എൻ ദാസപ്പൻ ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി ലോല മേഖല (ഇഎസ്എ) പരിധിയില്‍ നിന്ന് ജനവാസ മേഖലകളും കൃഷിഭൂമികളും പൂര്‍ണമായും ഒഴിവാക്കണമെന്നും,
ഇഎസ്എയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെയും പരിസ്ഥിതി വകുപ്പിന്റെയും നിലപാടിൽ ആശങ്കയുണ്ടെന്നും പശ്ചിമഘട്ടത്തിലെകേന്ദ്രത്തിന്റെ തീരുമാനം കേരളത്തിലെ മലയോര ജില്ലകളില്‍ താമസിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കുമെന്ന് ഉദ്ഘാടകൻ ചൂണ്ടിക്കാണിച്ചു. 


.ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് തോമസ് വി റ്റി അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ പിഎസ് സുനിൽ സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ബാബു K ജോർജ്, എം ജി ശേഖരൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ കെ മുജീബ്, ഷമ്മാസ് ലത്തീഫ്, വനിതാ കർഷക സമിതി ജില്ലാ സെക്രട്ടറി മിനിമോൾ ബിജു, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ ശ്രീകുമാർ, 



.സെക്രട്ടറിയേറ്റ് അംഗങ്ങളായ പി എസ് ബാബു, കെ എസ് രാജു, കെ കെ ചന്ദ്രബാബു, ആർ വേണുഗോപാൽ,പി അജേഷ്, കെ ഐ നൗഷാദ്, നൗഫൽ ഖാൻ തുടങ്ങിയവർ സംസാരിച്ചു. വിനോദ് ജോസഫ്, വി വി ജോസ്, ഷാജി ജോസഫ്, ജോസ് മാത്യു, പി ആർ മനോജ്,കെ എസ് നൗഷാദ്,എം എം മനാഫ് തുടങ്ങിയ സഖാക്കൾ കർഷക മാർച്ചിന് നേതൃത്വം കൊടുത്തു.




.




Post a Comment

0 Comments