Latest News
Loading...

അഗ്നിശമന നിലയ സന്ദർശനവും പ്രഥമ ശുശ്രൂഷ പരിശീലനവും സംഘടിപ്പിച്ചു



പാലാ മഹാത്മ ഗാന്ധി ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പവർ ബ്രിഗേഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ പവർ ബ്രിഗേഡ് വോളൻ്റീയേഴ്‌സിനായി അഗ്നിശമന നിലയ സന്ദർശനവും പ്രഥമ ശുശ്രൂഷ പരിശീലനവും സംഘടിപ്പിച്ചു. അഗ്‌നിശമന നിലയത്തിൻ്റെ പ്രവർത്തനങ്ങൾ, നലകുന്ന സേവനങ്ങൾ, പ്രഥമശുശ്രൂഷ പരിശീലനങ്ങൾ എന്നിവയിൽ അവബോധം നല്കി 


.ഫയർ സ്റ്റേഷൻ ഓഫീസർ അനിൽ ജോർജ്, സീനിയർ ഫയർ ആൻ്റ് റെസ്‌ക്യു ഓഫീസർ ജൂബി തോമസ്, ഫയർ ആൻ്റ് റെസ്‌ ക്യു ഓഫീസർ അനുമോൻ , ഫയർ ആൻ്റ് റെസ്‌ ക്യു ഓഫീസർ ജീവൻ എന്നിവർ പരിശീലനവും ബോധവത്ക്കരണക്ലാസ്സും നയിച്ചു. പവർ വോളൻ്റീയർ ലീഡർമാരായ എയ്ഞ്ചൽ മരിയ അനിൽ സ്വാഗതവും ഗീതു കൃഷ്ണ നന്ദിയും പറഞ്ഞു.


.പവർ ബ്രിഗേഡ് കൺവീനർ അനുമോൾ വി.ജി., അദ്ധ്യാപകരായ അനിൽകുമാർ കെ. ജി. , രാജൻ സെബാസ്റ്റ്യൻ, സുനിൽകുമാർ, 
പി.ബി. അനിൽകുമാർ എന്നിവർ നേതൃത്വം നല്കി.




.




Post a Comment

0 Comments