പാലാ ഫാന്റസി സില്‍ക്‌സും ഫാന്റസി പാര്‍ക്കും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയ ഓണം സമ്മാനപദ്ധതിയുടെ സമ്മാനദാനച്ചടങ്ങ്ഫാന്റസി സില്‍ക്‌സില്‍ നടന്നു. പാലാ എം.എല്‍.എ മാണി സി. കാപ്പന്‍ പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ മായാ രാഹുല്‍, കൗണ്‍സിലര്‍മാരായ ജോസിന്‍ ബിനോ, ബിജി ജോജോ പാലാ KVVES യൂത്ത് വിങ്ങ് പ്രസിഡന്റ് ജോണ്‍ ദര്‍ശന എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഒന്നാം സമ്മാനമാ മാരുതി സെലേറിയോ കാര്‍ മാറിടം സ്വദേശിനിയ മറിയം എല്‍സ ഷെനാലിന് കൈമാറി. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ തിടനാട് സ്വദേശി ദിലീപ് NK , കാഞ്ഞിരമറ്റം സ്വദേശി എബിന്‍ ബേബി, പ്രിന്‍സ് എന്നിവര്‍ ഏറ്റുവാങ്ങി.
അഞ്ചാം സമ്മാനമായ ഫ്രിഡ്ജ് അഡ്വ. പ്രഹര്‍ഷ് കൃഷ്ണയ്ക്ക് സമ്മാനിച്ചു. ആറാം സമ്മാനം - വാഷിംഗ് മെഷീന്‍ അമല്‍ കെ. ഫിലിപ്പ്, കാഞ്ഞിരപ്പള്ളിക്കും എട്ടാം സമ്മാനമായ സാംസങ് സ്മാര്‍ട്ട് ഫോണ്‍ മീനു സുരേന്ദ്രനും വിതരണം ചെയ്തു.
ഉപഭോക്താക്കളുടെ സ്‌നേഹവും പിന്തുണയുമാണ് ഫാന്റസി സില്‍ക്‌സിന്റെയും ഫാന്റസി പാര്‍ക്കിന്റെയും വളര്‍ച്ചയ്ക്ക് കരുത്താകുന്നതെന്നും അതിന്റെ ഭാഗമായാണ് ഇത്തരം സമ്മാനപദ്ധതികള്‍ സംഘടിപ്പിക്കുന്നതെന്നും ഫാന്റസി അധികൃതര്‍ പറഞ്ഞു. ചടങ്ങില്‍ ഫാന്റസി പാര്‍ക്കിന്റെയും ഫാന്റസി സില്‍ക്‌സിന്റെയും എം.ഡി ജിനു നന്ദി അറിയിച്ചു.


0 Comments