Latest News
Loading...

യുപിഐ ഇടപാടിന്‍റെ വ്യാജ സ്‌ക്രീന്‍ഷോട്ട് കബളിപ്പിക്കൽ



സംസ്ഥാനത്തുടനീളം  ജ്വല്ലറിയില്‍ നിന്നും ആഭരണങ്ങള്‍ എടുത്ത ശേഷം യുപിഐ ഇടപാടിന്‍റെ വ്യാജ സ്‌ക്രീന്‍ഷോട്ട് കാണിച്ച് ജീവനക്കാരെ കബളിപ്പിച്ച് മുങ്ങി നടന്നിരുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നന്മണ്ട സ്വദേശിയായ സബിത്ത്(29) ആണ് പിടിയിലായത്.



.രാമനാട്ടുകര കിസ്മത്ത് ജ്വല്ലറിയില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ജ്വല്ലറിയില്‍ ആവശ്യക്കാരനെന്ന വ്യാജേന എത്തിയ സബിത്ത് ഇവിടെ നിന്നും 1.2 ഗ്രാം തൂക്കം വരുന്ന ബ്രേസ്ലെറ്റ് എടുക്കുകയും പണം അയച്ച വ്യാജ സ്‌ക്രീന്‍ഷോട്ട് കാണിച്ച് തെറ്റിദ്ധരിപ്പിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ ഇവിടെ നിന്ന് കടന്നുകളയുകയുമായിരുന്നു


.ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണര്‍ എ. പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡും ഫോറോക്ക് പോലീസും സംയുക്തമായാണ് അന്വേഷണം നടത്തിയത്. ഇയാള്‍ സമാനമായ രീതിയില്‍ സംസ്ഥാനത്തുടനീളം തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും ഇതുവരെ പിടിയിലായിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 



.രാമനാട്ടുകരയിലെ മോഷണത്തിന് ശേഷം കോഴിക്കോട്ജില്ലയിലും ഇടുക്കിയിലുമായി യഥേഷ്ടം പണം ചിലവഴിച്ച് ജീവിക്കുകയായിരുന്നു ഇയാള്‍. സബിത്തിനെ ചോദ്യം ചെയ്തതിലൂടെ അഞ്ചോളം കേസുകള്‍ക്ക് തുമ്പുണ്ടായിട്ടുണ്ട്.  




Post a Comment

0 Comments