Latest News
Loading...

ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവം തീക്കോയിയിൽ നവംബർ 2, 3, 4, 5 തീയതികളിൽ



ഈരാറ്റുപേട്ട ഉപജില്ല സ്കൂൾ കലോത്സവത്തിൻ്റെ നടത്തിപ്പിനായി തീക്കോയി സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിൽ സംഘാടക സമിതി രൂപീകരിച്ചു. നവംബർ 2,3,4,5 തീയതികളിൽ, ഹൈസ്കൂൾ ഓഡിറ്റോറിയം, ഹയർ സെക്കൻ്ററി ഓഡിറ്റോറിയം, എൽ പി സ്കൂൾ ഓഡിറ്റോറിയം, പഞ്ചായത്ത് ഓഡിറ്റോറിയം, സെൻ്റ് മേരീസ് ചർച്ച് പാരിഷ് ഹാൾ തുടങ്ങിയ വേദികളിലായി ഉപജില്ലാ കലോത്സവം നടത്തുവാൻ തീരുമാനമായി.

 


.സ്കൂൾ മാനേജർ വെരി. റവ.ഡോ. ജോർജ് വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അംബിക എം.എസ് സംഘാടക സമിതി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ജോസ് തോമസ് സ്വാഗതം ആശംസിക്കുകയും ഈരാറ്റുപേട്ട ഉപജില്ല സീനിയർ സൂപ്രണ്ട് രാജേഷ് ബി ആമുഖ സന്ദേശം നൽകുകയും ചെയ്തു. 


.എച്ച് എം ഫോറം സെക്രട്ടറി മാത്യം കെ ജോസഫ് ബഡ്ജറ്റ് അവതരിപ്പിക്കുകയും സംഘാടക സമിതി രൂപീകരണത്തിന് നേതൃത്വം കൊടുക്കുകയും ചെയ്തു. വാർഡ് മെമ്പർ കെ സി ജയിംസ്, പിറ്റിഎ പ്രസിഡൻ്റ് ചാൾസ് റ്റി ജോർജ് എന്നിവർ ആശംസകൾ നേർന്നു. ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരെ വിവിധ കമ്മറ്റികളുടെ ചെയർമാന്മാരായി തെരഞ്ഞെടുത്തു. സ്‌കൂൾ ഹെഡ്മാസ്റ്റർ ജോ സെബാസ്‌റ്റ്യൻ യോഗത്തിന് നന്ദി പറഞ്ഞു. ഗ്രാമ പഞ്ചായത്തിൻ്റെ മുഴുവൻ മെമ്പർമാരും യോഗത്തിൽ പങ്കെടുത്തത് ഏറെ ശ്രദ്ധേയമായി.



.




Post a Comment

0 Comments