മേലുകാവുമറ്റം: സംസ്ഥാന സർക്കാർ ലഹരി വിമുക്ത കേരളത്തിനായി നടപ്പിലാക്കുന്ന തൂഫാൻ പദ്ധതി രാജ്യത്തിന് തന്നെ മാതൃകാപരമെന്ന് സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവക കൗൺസിൽ സമ്മേളനം അഭിപ്രായപ്പെട്ടു.
തുഫാൻ പദ്ധതിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇടവക തലത്തിൽ ലഹരി വിരുദ്ധ സെമിനാറുകളും പ്രവർത്തനങ്ങളും സംഘടിപ്പിക്കാൻ സമ്മേളനം തീരുമാനിച്ചു.
.പുതിയ മഹായിടവക ഭാരവാഹികളായി റവ. മാക്സൺ ജോൺ (ട്രഷറർ), റവ. ടി. ജെ. ബിജോയി (വൈദിക സെക്രട്ടറി), ടി. എൽ. സാംകുട്ടി (ആത്മായ സെക്രട്ടറി), സജി തടത്തിൽ എന്നിവരെ തിരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി റവ. കെ. ഡി. സാം, റവ. രാജേഷ് പത്രോസ്, റവ. വി. ജെ. ജോൺസൺ, റവ. എ. ടി. ജോർജ്, റവ. എ. ടി. ജോൺ, റവ. സുനിഷ് പി. ദിവാകരൻ, റവ. ജയ്സിങ് നോർബർട്ട്, റവ. അരുൺ ജോസഫ്, റവ. ജി. എബനേസർ, ആർ. പി. മാത്യൂ, ചാണ്ടി മാത്യൂ,
. ജേക്കബ് മത്തായി, രാജേഷ് ബേബി, ജോസഫ് ജോർജ്, പി. ജെ. വർഗീസ്, സി. എം. ജോൺസൺ, വിൽസൺ തോമസ്, ജോബി എം. ജോൺസൺ, ഡോ. സാറാമ്മ ഡേവീസ്, ഹെലൻ ഐസക്ക്, ലീതു മറിയം സക്കറിയ, ജിവിൻ സി. വിൽഫ്രഡ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
സമാപന സമ്മേളനത്തിൽ സിഎസ്ഐ ഡപ്യൂട്ടി മോഡറേറ്റർ ബിഷപ് വി. എസ്. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.
.
.






0 Comments