Latest News
Loading...

മതവിശ്വാസ ധ്വംസനങ്ങൾക്കെതിരെ ക്രൈസ്തവ സഭകൾ ഒന്നിച്ച് പോരാടണം: സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവക കൗൺസിൽ



മേലുകാവ് മറ്റം: രാജ്യത്ത് നടക്കുന്ന ഭരണഘടനാവിരുദ്ധമായ മതവിശ്വാസ ധ്വംസനങ്ങൾക്കെതിരെ ക്രൈസ്തവ സഭകൾ ഒന്നിച്ചുനിന്ന് പോരാടണമെന്ന് സി.എസ്.ഐ. ഈസ്റ്റ് കേരള മഹായിടവകയുടെ 46-ാമത് കൗൺസിൽ സമ്മേളനം ആവശ്യപ്പെട്ടു. വർത്തമാനകാല സാഹചര്യങ്ങൾ മതനിരപേക്ഷ ചിന്തകളെയും മതസൗഹാർദ്ദ ജീവിതശൈലിയെയും തകർക്കുന്നതാണെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.



.മേലുകാവ് മറ്റം എച്ച്.ആർ.ഡി. സെന്ററിൽ നടക്കുന്ന 46-ാമത് കൗൺസിൽ സമ്മേളനം ദക്ഷിണ കേരള മഹായിടവക ബിഷപ്പ് ഡോ. പ്രിൻസ്റ്റൺ ബെൻ ഉദ്ഘാടനം ചെയ്തു. കുടുംബപ്രാർഥനകൾ പുതിയ തലമുറയെ ശീലിപ്പിച്ചാൽ മാത്രമേ സമൂഹത്തിന്റെ സാംസ്കാരിക മൂല്യങ്ങൾ നിലനിർത്താൻ കഴിയുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.



.സി.എസ്.ഐ. ഡെപ്യൂട്ടി മോഡറേറ്ററും ഈസ്റ്റ് കേരള മഹായിടവക ബിഷപ്പുമായ ബിഷപ്പ് റവ. വി. എസ്. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.

ഭാരവാഹികളായ റവ. പി. സി. മാത്യുക്കുട്ടി, റവ. ടി. ജെ. ബിജോയ്, റവ. മാക്സൺ ജോൺ, വർഗീസ് ജോർജ്, ടി. ജോയികുമാർ എന്നിവർ പ്രസംഗിച്ചു.

മഹായിടവകയുടെ പുതിയ ഭാരവാഹികളെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുക്കുന്ന നടപടികൾ പൂർത്തിയാക്കിയ ശേഷം ശനിയാഴ്ച കൗൺസിൽ സമ്മേളനം സമാപിക്കും.


.



.



Post a Comment

0 Comments