Latest News
Loading...

ദുരിതം ജനങ്ങൾക്കും ആശ്വാസം സർക്കാരിനും: വി എൻ വാസവൻ



കടലിൽ കാണാതായവരെക്കുറിച്ചും വന്യജീവി ആക്രമണം നേരിടുന്നവരെക്കുറിച്ചും ചോദിക്കുമ്പോൾ പരിഹാസമാണ് സർക്കാരിൻ്റെ മറുപടിയെന്ന് വി എൻ വാസവൻ പറഞ്ഞു. സിപിഐ എം വിപുലീകൃത ജില്ലാ കമ്മിറ്റിയുടെ സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുരിതം ജനങ്ങൾക്കും ആശ്വാസം സർക്കാരിനും എന്നതാണ് കേരളത്തിലെ അവസ്ഥയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം വി എൻ വാസവൻ പറഞ്ഞു. 


.ദുരിതാശ്വാസമായി ഒരു സഹായവും സർക്കാർ നൽകുന്നില്ല. വെള്ളപ്പൊക്ക ദുരിതബാധിതർക്ക് പ്രഖ്യാപിച്ച പതിനായിരം രൂപ ഇതുവരെ കൊടുത്തിട്ടില്ല. ദുരിതമനുഭവിച്ചവരുടെ ദുരിതം തുടരുകയാണ്. അവരെ പരിഹസിക്കുന്ന നിലയിലേക്ക് സർക്കാർ തരംതാഴ്ന്നു. 
എൽഡിഎഫ് പ്രകാശപൂരിതമാക്കിയ കേരളത്തെ യുഡിഎഫ് ഇരുട്ടിലാക്കി.


.കേരളത്തിൽ എല്ലാ മേഖലയിലും മുതലാളിമാർക്ക് വാതായനങ്ങൾ തുറന്നുകൊടുത്തിരിക്കുന്നു. എംഎസ്‌സി കമ്പനിക്ക് 49 ശതമാനം ഷെയർ കൊടുത്ത് വിഴിഞ്ഞം തുറമുഖം തന്നെ അന്യാധീനപ്പെടുന്ന അവസ്ഥയിലെത്തി. ക്ഷേമപെൻഷൻ വീട്ടിൽ കിട്ടാതായി. സ്ത്രീസുരക്ഷാ പെൻഷനും യുവാക്കൾക്കുള്ള ധനസഹായവും ഇല്ലാതാക്കി. മുഖ്യമന്ത്രി വി ഡി സതീശൻ്റെ കൂട്ടുകെട്ട് ലഹരിമാഫിയ അംഗങ്ങളുമായാണ്. അത് തെളിവുസഹിതം പുറത്തു കൊണ്ടുവന്നത് റിപ്പോർട്ടർ ചാനലായിരുന്നു. അതിൻ്റെ വൈരാഗ്യമാണ് ഇപ്പോൾ നടന്ന റെയ്ഡ്.


.മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിൽ ഏകോപനമില്ല. സംസ്ഥാനത്തിൻ്റെ പ്രശ്നങ്ങൾ അവഗണിക്കുന്നു. ഇതിനെതിരെ ശക്തമായി പോരാട്ടമടക്കമുള്ള
ഭാവിപ്രവർത്തനങ്ങൾക്ക് രൂപം നൽകിയാണ് കോഴിക്കോട്ട് വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗം അവസാനിച്ചത്.
 
  കമ്യൂണിസ്‌റ്റുകാർ വിജയത്തിൽ അമിതമായി ആഹ്ലാദിക്കാറില്ല. തിരിച്ചടികളിൽ അമിതമായി നിരാശപ്പെടാറില്ല. കമ്യൂണിസ്‌റ്റ് പാർടി തിരിച്ചടികളെ അതിജീവിച്ച് തിരിച്ചുവന്ന ചരിത്രമാണുള്ളതെന്നും വി എൻ വാസവൻ പറഞ്ഞു.



.




Post a Comment

0 Comments