കോട്ടയം ജില്ലയിലെ എട്ട് ഫയർഫോഴ്‌സ് സ്റ്റേഷനുകളിലെ സിവിൽ ഡിഫൻസ് അംഗങ്ങൾക്കായി ഫ്ലഡ് വാട്ടർ റെസ്ക്യൂ പരിശീലനം കടനാട് ചെക്ക് ഡാമിൽ നടത്തി. വെള്ളപ്പൊക്ക ദുരന്ത സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം കാര്യക്ഷമമായി നടത്തുന്നതിനാവശ്യമായ വിവിധ പരിശീലനങ്ങളാണ് പരിപാടിയുടെ ഭാഗമായി നൽകിയത്.
.ചങ്ങാടം തയ്യാറാക്കൽ, ഡിങ്കി ഉൾപ്പെടെയുള്ള തുഴച്ചിൽ പരിശീലനം, ബോട്ടിൽ നിന്നുള്ള രക്ഷാപ്രവർത്തനം തുടങ്ങിയ വിവിധ തരത്തിലുള്ള വാട്ടർ റെസ്ക്യൂ പരിശീലനങ്ങളാണ് നടന്നത്.
സ്റ്റേഷൻ ഓഫീസർ അനിൽ ജോർജ്, മുഖ്യ പരിശീലകൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ നൗഫൽ,
.പരിശീലകരായ അജിത് കുമാർ, സതീഷ്, ജൂബി തോമസ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. സിവിൽ ഡിഫൻസ് അംഗങ്ങളായ സിജിമോൻ, ബിനു പെരുമന, ഹരികുമാർ, സെബാസ്റ്റ്യൻ, മാനുവൽ എന്നിവരും വിവിധ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി.
.
.






0 Comments