Latest News
Loading...

രക്തദാതാക്കൾ നാടിന്റെ അഭിമാനം: മാർ. ജേക്കബ് മുരിക്കൻ




അന്ത്യാളം: സാമൂഹിക തിന്മകൾക്കും ലഹരിക്കും അടിമപ്പെടാതെ രക്തദാതാക്കളായി മാതൃകയാകുന്ന യുവജനങ്ങൾ നാടിന്റെ അഭിമാനമാണെന്ന് ബിഷപ്പ് മാർ. ജേക്കബ് മുരിക്കൻ പറഞ്ഞു.
സമൂഹ പുനഃസൃഷ്ടിക്കും മനുഷ്യപക്ഷത്തു നിൽക്കുന്ന പ്രവർത്തനങ്ങളിലേക്കും യുവജനങ്ങളെ തിരിച്ചുവിടാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

.കത്തോലിക്കാ കോൺഗ്രസ് അന്ത്യാളം യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച രക്തദാന ഫോറത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു ബിഷപ്പ്.

രക്തദാതാക്കളുടെ പട്ടിക ഫൊറോന പ്രസിഡന്റ് അജോ തൂണുങ്കലിന് കൈമാറിയാണ് മാർ. ജേക്കബ് മുരിക്കൻ രക്തദാന ഫോറത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.


.സാജു അലക്സ്, ഡയറക്ടർ ഫാ. ജോസഫ് ചെറുകരകുന്നേൽ, ഫാ. ജീവൻ കദളിക്കാട്ടിൽ, ഡോ. ബിനു കോഴികൊത്തിക്കൽ, അരുൺ എലിപ്പുലിക്കാട്ട് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.



.




Post a Comment

0 Comments