Latest News
Loading...

ഹെൻറി ബേക്കർ കോളേജിൽ ബിരുദദാന ചടങ്ങ്



മേലുകാവ് ഹെൻറി ബേക്കർ കോളേജ്, മേലുകാവിൽ 2026–27 ബിരുദദാന ചടങ്ങ് പ്രൗഢഗംഭീരമായി നടന്നു. മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ഡി. മാവൂത്ത് മുഖ്യാതിഥിയായി പങ്കെടുത്ത് ബിരുദധാരികളെ അഭിസംബോധന ചെയ്തു.
ചർച്ച് ഓഫ് സൗത്ത് ഇന്ത്യ ഡെപ്യൂട്ടി മോഡറേറ്ററും കോളേജ് മാനേജരുമായ Rt. Rev. V.S. Francis അധ്യക്ഷത വഹിച്ചു. 


.കോളേജ് പ്രിൻസിപ്പലും മഹാത്മാഗാന്ധി സർവകലാശാല സിണ്ടിക്കേറ്റ് അംഗവുമായ പ്രൊഫ. (ഡോ.) ഗിരീഷ് കുമാർ G.S. ചടങ്ങിന് നേതൃത്വം നൽകി. വിവിധ സഭാ പ്രതിനിധികൾ, അധ്യാപകർ, അനധ്യാപക ജീവനക്കാർ, രക്ഷിതാക്കൾ, വിദ്യാർഥികൾ, ബിരുദധാരികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ചടങ്ങിൽ സർവകലാശാല റാങ്ക് ജേതാക്കൾ, മികച്ച NSS പ്രോഗ്രാം ഓഫീസർ, മികച്ച NSS വോളണ്ടിയർ, മികച്ച വിദ്യാർഥി, ഗവേഷണ ഗൈഡുമാർ, ഗ്രന്ഥരചയിതാവ്, ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങൾ, പ്രോഗ്രാം ടോപ്പർമാർ, UGC-NET ജേതാക്കൾ എന്നിവരെ അനുമോദിച്ചു. 


.സിഎസ്ഐ ഈസ്റ്റ് കേരള ഡയോസിസ് ട്രഷറർ റവ. മാക്സിൻ ജോൺ, സിഎസ്ഐ ഈസ്റ്റ് കേരള ഡയോസ്സിസ് വൈദിക സെക്രട്ടറി. റ്റി.ജെ ബിജോയ്, സിഎസ്ഐ ഈസ്റ്റ് കേരള ഡയോസിസ് ലേ രജിസ്ട്രാർ ശ്രീ സജി തടത്തിൽ, സ്റ്റാഫ് സെക്രട്ടറി അൻസാ ആൻഡ്രൂസ്, വിദ്യാർത്ഥിനി ശ്രീമതി ആത്മജ എം.എസ് എന്നിവർ ആശംസകൾ അറിയിച്ചു. അനുഭവ സമ്പന്നരായ വ്യക്തികളുടെ പ്രചോദനാത്മകമായ വാക്കുകൾ ചടങ്ങിന്റെ മാറ്റുകൂട്ടി.




.വിദ്യാഭ്യാസ ജീവിതത്തിലെ ഒരു ഘട്ടത്തിന്റെ സമാപനം മാത്രമല്ല, പുതിയൊരു അധ്യായത്തിന്റെ തുടക്കമാണ് ബിരുദദാനമെന്ന് ചടങ്ങിൽ ഓർമിപ്പിച്ചു. ഹെൻറി ബേക്കർ കോളേജിൽ നിന്ന് നേടിയ അറിവും മൂല്യങ്ങളും അനുഭവങ്ങളും ജീവിതത്തിൽ പ്രയോജനപ്പെടുത്തി ഭാവിയിൽ മികച്ച നേട്ടങ്ങൾ കൈവരിക്കണമെന്ന് ബിരുദധാരികൾക്ക് ആശംസിച്ചു. ഹെൻ huറി ബേക്കർ കോളേജ് കൊമേഴ്സ് വിഭാഗം അധ്യാപകനും ഐക്യുഎസ് കോഡിനേറ്ററുമായ ശ്രീ ജസ്റ്റിൻ ജോസ് കൃതജ്ഞത അറിയിച്ചു.




Post a Comment

0 Comments