Latest News
Loading...

കെഴുവംകുളത്ത് നിന്ന് ശിവഗിരി തീർത്ഥാടന പദയാത്ര




പാലാ: ഗുരുധർമ്മ പ്രചരണ സഭ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ശിവഗിരി തീർത്ഥാടന പദയാത്ര ശ്രീനാരായണ ഗുരുദേവൻ്റെ പാദസ്പർശം കൊണ്ട് അനുഗ്രഹീതമായ കെഴുവംകുളത്ത് നിന്ന് നടത്തുമെന്ന് പ്രസിഡൻ്റ് റ്റി.എൻ. ജഗന്നിവാസ്, സെക്രട്ടറി വി.ഡി. ചന്ദ്രബാബു, ട്രഷറർ വി.എൻ.സജി എന്നിവർ അറിയിച്ചു. ഗുരുദേവൻ കെഴുവം സന്ദർശിച്ചതിൻ്റെ ശതാബ്ദി പ്രമാണിച്ചാണ് മണ്ഡലം കമ്മറ്റിയുടെ പ്രഥമപദയാത്ര ഇവിടെ നിന്ന് സമാരംഭിക്കുന്നത്.
     


.പദയാത്രയുടെ നടത്തിപ്പിനായി സഭ ചീഫ് കോ-ഓർഡിനേറ്റർ സത്യൻ പന്തത്തല, കേന്ദ്രസമിതി അംഗം ഡോ.പി.ജി.സതീഷ് ബാബു (രക്ഷാധികാരികൾ), റ്റി.എൻ. ജഗന്നിവാസ് (ചെയർമാൻ), എം.എൻ. ശാർങഗ്ധരൻ (ജനറൽ കൺവീനർ) വി.ഡി.ചന്ദ്രബാബു, പി.എച്ച്.ശിവദാസ് (കൺവീനർമാർ), 


.ഹരിദാസ് വല്ല്യ മറ്റത്തിൽ, ഇ.ജി. ഹരിഹരൻ, വി.എൻ. സജി, ഇ.കെ.രാജൻ, അഡ്വ. ഇ.എം. സുരേഷ്, എം.ഡി. രാജു കിഴതിരി, കെ.ആർ. മനോജൻ വള്ളിച്ചിറ, കെ.ഗോപി, കെ.ജി. ദാസ്, അമ്മിണി ഹരിഹരൻ, സതി ബൈജു, വത്സമ്മ ടീച്ചർ, ഓമന തങ്കച്ചൻ (കമ്മറ്റി അംഗങ്ങൾ ) എന്നിവർ ഉൾക്കൊള്ളുന്ന സ്വാഗതസംഘം രൂപീകരിച്ചു.



.



.




Post a Comment

0 Comments