Latest News
Loading...

ഭരതർ മഹാജന സഭ വാർഷിക സമ്മേളനം



ഭരതർ മഹാജന സഭയുടെ 77മത് വാർഷിക സമ്മേളനം സെപ്റ്റംബർ 26, 27 തീയതികളിൽ പാലായിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 26 ന് പ്രതിനിധി സമ്മേളനം മാണി സി. കാപ്പൻ MLA ഉദ്ഘാടനം ചെയ്യും. 27 ന് ഞായറാഴ്ച രാവിലെ സാംസ്കാരിക ഘോഷയാത്ര നടക്കും. 



.വെള്ളാപ്പാട് ക്ഷേത്രമൈതാനത്തുനിന്നും ആരംഭിക്കുന്ന ഘോഷയാത്ര സമ്മേളന വേദിയായ പാലാ ടൗൺഹാളിൽ സമാപിക്കും. പൊതുസമ്മേളനം നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വനിതാ സമ്മേളനം ജലവിഭവ വകുപ്പുമന്തി മോൻസ് ജോസഫും കുടുംബസംഗമം വി.പി.സജി ന്ദ്രൻ MLA യും ഉദ്ഘാടനം ചെയ്യും. ഭരതർ മഹാ ജനസഭ പ്രസിഡൻ്റ് സജത് അധ്യക്ഷനായിരിക്കും 


.പരവർ സമുദായം നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചും സംവരണം അട്ടിമറിക്കാൻ നടക്കുന്ന ശ്രമങ്ങൾക്കെതിരെയുമുള്ള സഭയുടെ സമീപനങ്ങൾ സമ്മേളനം ചർച്ച ചെയ്യും. വാർത്താ സമ്മേളനത്തിൽ ഭരതർ മഹാജന സഭ പ്രസിഡൻ്റ് എസ് സജത്. ജനറൽ സെകട്ടറി എ.ആർ വിജയകുമാർ, ബോർഡ് മെമ്പർമാരായ പി.ഡി. സുരേഷ് KR ശിവൻ ദേവസ്വം സെക്രട്ടറി സി.ജി. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു



.




Post a Comment

0 Comments