പൂഞ്ഞാർ: വിനായക ചതുർത്ഥിയോടനുബന്ധിച്ച് പൂഞ്ഞാർ മങ്കുഴി ആകൽപാന്തപ്രശോഭിനി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം സെപ്റ്റംബർ 15ന് രാവിലെ ഏഴുമുതൽ നടക്കും. വിനായക ചതുർത്ഥി ദിനത്തിൽ ഗണപതി ഭഗവാന്റെ അനുഗ്രഹം തേടി നടക്കുന്ന പ്രത്യേക പൂജയിൽ ഭക്തജനങ്ങൾക്ക് വഴിപാടുകൾ നടത്താനുള്ള സൗകര്യമുണ്ടാകും. മഹാഗണപതിഹോമം നടത്താൻ ആഗ്രഹിക്കുന്നവർ ദേവസ്വം ഓഫീസിൽ മുൻകൂട്ടി ബുക്ക് ചെയ്യണം. വിവരങ്ങൾക്ക്: 75589 25323.
.ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠാകർമം നിർവഹിച്ച ക്ഷേത്രമെന്ന പ്രത്യേകതയും മങ്കുഴി ക്ഷേത്രത്തിനുണ്ട്. ഗുരുദേവൻ പൂഞ്ഞാറിലെത്തിയതിന്റെ ശതാബ്ദിവർഷത്തിലാണ് ഇത്തവണത്തെ വിനായക ചതുർത്ഥി ആഘോഷം എന്ന പ്രത്യേകതയുമുണ്ട്.
.1927ൽ പൂഞ്ഞാറിലെത്തിയ ശ്രീനാരായണ ഗുരുദേവൻ അന്ന് പ്രവർത്തിച്ചിരുന്ന പ്രശോഭിനി സഭയുടെ ഭജനമഠത്തിൽ സുബ്രഹ്മണ്യഭഗവാനെ സങ്കൽപ്പിച്ച് വേൽ പ്രതിഷ്ഠ നടത്തി. കൽപാന്തകാലത്തോളം ശോഭിച്ചുനിൽക്കുന്ന ക്ഷേത്രമാകട്ടെയെന്ന് അനുഗ്രഹിച്ച് ആകൽപാന്തപ്രശോഭിനി എന്ന് ക്ഷേത്രത്തിന് നാമകരണം ചെയ്തതും ഗുരുദേവനാണ്.
.
.






0 Comments