Latest News
Loading...

സഹകരണവകുപ്പ് ആശ്വാസ് 2026- അദാലത്ത് നടത്തി




കോട്ടയം: സഹകരണമേഖലയിലെ വായ്പകളുടെ തിരിച്ചടവിനുള്ള സമയപരിധി ഇനിയും ദീർഘിപ്പിക്കണമെന്ന ആവശ്യം സർക്കാർ അനുഭാവപൂർവം പരിഗണിക്കുമെന്ന് ജലവിഭവ -ഭവന നിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ്.  
സംസ്ഥാന സർക്കാരിന്‍റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി സഹകരണ വകുപ്പിന്‍റെ ഒറ്റത്തവണ തീർപ്പാക്കൽ പരിപാടി -'ആശ്വാസ് 2026' ജില്ലാതല അദാലത്ത് കോട്ടയം സാഹിത്യപ്രവർത്തക സഹകരണസംഘം ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


.സഹകരണരംഗത്തെ വായ്പ കുടിശിക പ്രധാനപ്പെട്ട പ്രശ്‌നമായാണ് സർക്കാർ പരിഗണിച്ചത്. വായ്പക്കാരായ മനുഷ്യരുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് പരമാവധി ഇളവുകൾ നൽകുന്ന സമീപനമാണ് സ്വീകരിച്ചുവരുന്നത്. അദാലത്തിൽ പരമാവധി കാര്യങ്ങൾ തീർപ്പാക്കാനാണു ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.


.നാട്ടകം സുരേഷ് എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ്, കാർഷിക വികസന ബാങ്ക് ഭരണസമിതി അംഗം അഡ്വ. ഫിൽസൺ മാത്യൂസ്, സർക്കിൾ സഹകരണ യൂണിയൻ ചെയർമാന്മാരായ അഡ്വ. പി. സതീഷ് ചന്ദ്രന്‍ നായർ, ജോൺസൺ പുളിക്കീൽ, കോട്ടയം കാർഷിക വികസന ബാങ്ക് പ്രസിഡന്‍റ് ജി. ഗോപകുമാർ, കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ജോസ് ടോം, സഹകരണവകുപ്പ് ജോയിന്‍റ് രജിസ്ട്രാർ എസ്. നസീർ, ജോയിന്‍റ് ഡയറക്ടർ ജയമ്മ പോൾ, ഡെപ്യൂട്ടി ഡയറക്ടർ സജിനി മാത്യൂ, എസ്. രാജീവ് എന്നിവർ പ്രസംഗിച്ചു.




.കാലപ്പഴക്കമുളള വായ്പകൾ പരമാവധി പലിശ ഇളവോടെയും പിഴപ്പലിശ ഒഴിവാക്കി ഒറ്റത്തവണയായും അടച്ചു തീർക്കാന്‍ അദാലത്തിൽ അവസരമൊരുക്കി. ഗുരുതര രോഗം ബാധിച്ചവരുടെ കുടുംബാംഗങ്ങൾക്കും മാതാപിതാക്കളുടെ മരണശേഷം വായ്പയുടെ ബാധ്യതയുള്ള മക്കൾക്കും വായ്പകൾ ഇളവുകളോടെ തീർപ്പാക്കുന്നതും അദാലത്തിൽ പരിഗണിച്ചു.





Post a Comment

0 Comments