Latest News
Loading...

കിടങ്ങൂര്‍ ക്ഷേത്രത്തില്‍ പുതിയ തുലാഭാരത്തട്ട്



കിടങ്ങൂര്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ പുതിയ തുലാഭാരത്തട്ട് സമര്‍പ്പിച്ചു. ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ചെന്നൈ സ്വദേശികളായ അഖില, സുരേഷ്, നാരായണന്‍ എന്നിവര്‍ ക്ഷേത്രത്തിലേയ്ക്ക് വഴിപാട് സമര്‍പ്പിക്കാനുള്ള താത്പര്യം അറിയിക്കുകയായിരുന്നു. 


.ക്ഷേത്രത്തില്‍ നിലവിലുണ്ടായിരുന്ന 80 വര്‍ഷത്തോളം പഴക്കമുള്ള പഴയ തുലാഭാരത്തട്ടിന് പകരം പുതിയത് സമര്‍പ്പിക്കാമെന്ന് ഇവര്‍ ക്ഷേത്രം മാനേജര്‍ രാധാകൃഷ്ണന്‍ നമ്പൂതിരിയെ അറിയിച്ചു. തുടര്‍ന്ന് സ്റ്റെയിന്‍ലെസ് സ്റ്റീലില്‍ പിച്ചള പൊതിഞ്ഞ തുലാഭാരത്തട്ട് ഇവിടെ നിര്‍മിക്കുകയായിരുന്നു. പുതിയ തുലാഭാരത്തട്ടിലെ ആദ്യ തുലാഭാരം ക്ഷേത്രത്തില്‍ നടന്നു. 



.കിടങ്ങൂര്‍ മറ്റക്കാട്ട് വീട്ടില്‍ കൃഷ്ണനുണ്ണിയും അജ്ഞന ലക്ഷ്മിയും മകള്‍ വസുപ്രദ കൃഷ്ണയുമാണ് ആദ്യമായി തുലാഭാരം നടത്തിയത്. ശര്‍ക്കരയാണ് തുലാഭാരത്തിനായി ഉപയോഗിച്ചത്. ക്ഷേത്രം മാനേജര്‍ രാധാകൃഷ്ണന്‍ നമ്പൂതിരി, ശ്രീകാര്യം ഓഫീസര്‍ പ്രമോദ്, നാരായണന്‍ നായര്‍, ഗോപാലകൃഷ്ണ മാരാര്‍, ഗോകുല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.



.




Post a Comment

0 Comments