Latest News
Loading...

പാലാ നഗരത്തിൽ ശുചീകരണ യജ്ഞം ആരംഭിച്ചു



പാലാ: പ്രളയജലം കയറി മാലിന്യങ്ങൾ അടിഞ്ഞുകൂടിയ പാലാ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ നടപടികൾ ആരംഭിച്ചു. പാലാ ഫയർഫോഴ്‌സിന്റെയും വിവിധ സാമൂഹിക സംഘടനകളുടെയും പങ്കാളിത്തത്തോടെയാണ് ശുചീകരണ യജ്ഞം പുരോഗമിക്കുന്നത്.
ആദ്യഘട്ടത്തിൽ നഗരത്തിലെ പ്രധാന കേന്ദ്രമായ കൊട്ടാരമറ്റം ബസ് സ്റ്റാൻഡാണ് ശുചീകരിച്ചത്. മൂന്നു ദിവസത്തോളം ഇവിടെ വെള്ളം കെട്ടിക്കിടന്നതിനെ തുടർന്ന് വൻതോതിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടിയിരുന്നു. ഇരുന്നൂറോളം തൊഴിലാളികൾ ചേർന്ന് ചെളിയും മാലിന്യങ്ങളും കോരി മാറ്റിയ ശേഷം, ഫയർഫോഴ്‌സ് സംഘമെത്തി ശക്തമായി വെള്ളമടിച്ച് സ്ഥലം പൂർണ്ണമായി വൃത്തിയാക്കി.


.ശുചീകരണ പ്രവർത്തനങ്ങൾക്ക് പാലാ നഗരസഭാ ആക്ടിംഗ് ചെയർപേഴ്സൺ മായാ രാഹുൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ടോണി തൈപ്പറമ്പിൽ, രജിതാ പ്രകാശ്, പ്രതിപക്ഷ നേതാവ് ബിജു പാലൂപ്പടവിൽ, കൗൺസിലർമാരായ ബിജു മാത്യൂസ്, ലിസിക്കുട്ടി മാത്യൂസ് എന്നിവർ നേതൃത്വം നൽകി.



.കൂടാതെ പാലാ സ്കൈ ലൈൻ അസോസിയേഷൻ പ്രസിഡന്റ് ജോസഫ് വട്ടോത്ത്, സെക്രട്ടറി അരുൺ സുരേന്ദ്രൻ, ട്രഷറർ ലേഖാ ദാസ്, മുനിസിപ്പൽ സെക്രട്ടറി എസ്. ആകാശ്, ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി പി. ജോൺ, എച്ച്.ഐ. രഞ്ജിത്ത്, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഉമേഷിത, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ മഞ്ജു മോഹൻ തുടങ്ങിയവരും സ്ഥലത്തെത്തി ശുചീകരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചു. വരും ദിവസങ്ങളിലും നഗരത്തിലെ മറ്റ് പ്രദേശങ്ങളിൽ ശുചീകരണം തുടരും.




Post a Comment

0 Comments