Latest News
Loading...

പാലാ നഗരസഭാ കൗൺസിൽ യോഗം ചേർന്നു



നഗരസഭാധ്യക്ഷയ്കെതിരെയുള്ള അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ നടന്ന പാലാ നഗരസഭാ കൗൺസിൽ യോഗത്തിലും വാക്പോര് തുടർന്നു. പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങൾ 4 കൗൺസിൽ യോഗങ്ങളിലായാണ് ചർച്ച ചെയ്യുന്നത് ചൊവ്വാഴ്ച നടന്ന പ്രത്യേക കൗൺസിൽ യോഗത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ, വാർഡുകൾക്കുള്ള ഫണ്ട്, നഗരസഭയിൽ നിന്ന് കാണാതായ ഫയൽ എന്നിവ ചർച്ചയായി.



.മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി പല വാർഡുകളിലും പുല്ലുവെട്ട് നടക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ ഇതിനകം ശുചീകരണ പ്രവർത്തനങ്ങൾ ' നടത്തിയ വാർഡുകളുടെ പട്ടിക ചെയർപേഴ്സൺ ദിയ ബിനു കൗൺസിലിൽ അവതരിപ്പിച്ചു. നഗരസഭയ്ക്ക് നിലവിൽ രണ്ട് പുല്ലുവെട്ട് യന്ത്രങ്ങൾ മാത്രമാണുള്ളതെന്നും ലഭ്യമായ സൗകര്യം ഉപയോഗിച്ച് ക്രമാനുസൃതമായി എല്ലാ വാർഡുകളിലും സേവനം എത്തിച്ചുവരികയാണെന്നും അവർ അറിയിച്ചു.

ഓരോ വാർഡിനും 40,000 രൂപ വീതം ശുചീകരണ പ്രവർത്തനങ്ങൾക്ക് അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ നിലവിൽ അത്തരത്തിൽ തുക അനുവദിക്കാൻ നഗരസഭയ്ക്ക് സാമ്പത്തിക സാഹചര്യമില്ലെന്ന് സെക്രട്ടറി അറിയിച്ചു. പൊതുപദ്ധതികളുടെയും തൊഴിലുറപ്പ് പദ്ധതിയുടെയും ഭാഗമായി വാർഡുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ തുടരുകയാണെന്നും ചെയർപേഴ്സൺ. വിശദീകരിച്ചു.



നഗരസഭയിൽ നിന്ന് കാണാതായ ഫയൽ സംബന്ധിച്ച വിഷയവും യോഗത്തിൽ ഉയർന്നു. കേസ് നിലവിൽ ഡിവൈ.എസ്.പി.യുടെ അന്വേഷണ പരിധിയിലായതിനാൽ നഗരസഭയ്ക്ക് ഇക്കാര്യത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കാൻ സാധിക്കില്ലെന്ന് ചെയർപേഴ്സൺ അറിയിച്ചു.

തുടർച്ചയായി പ്രത്യേക കൗൺസിൽ യോഗങ്ങൾ വിളിക്കുന്നതിലൂടെ നഗരസഭയ്ക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുന്നുവെന്ന പ്രതിപക്ഷത്തിന്റെ വിമർശനത്തിന്, ഒരു കൗൺസിലർ എത്ര യോഗങ്ങളിൽ പങ്കെടുത്താലും പ്രതിമാസം അഞ്ച് യോഗങ്ങൾക്കുള്ള സിറ്റിംഗ് ഫീസ് മാത്രമാണ് അനുവദിക്കുന്നതെന്ന് ചെയർപേഴ്സൺ മറുപടി നൽകി. കൂടുതൽ ചോദ്യങ്ങൾ ഉയരുന്നതിനു മുൻപേ ചെയർപെഴ്സൺ യോഗം അവസാനിപ്പിക്കുകയായിരുന്നു

   





Post a Comment

0 Comments