Latest News
Loading...

ബസിന് മുന്നിൽ സഡൻബ്രേക്കിട്ട് കളിച്ച് കാർ. യാത്രക്കാർക്ക് പരിക്ക്


ഈരാറ്റുപേട്ട പാലാ റൂട്ടിൽ സ്വകാര്യ ബസിന് മുന്നിൽകയറിയ കാർ യാത്രാതടസ്സം സൃഷ്ടിച്ചതായി ആക്ഷേപം. കാഞ്ഞിരപ്പള്ളിയിൽ നിന്നും പാലായിലേയ്ക്ക് വന്ന വെൽകം ബസിന് മുന്നിൽ ഇന്ന് രണ്ടരയോ ടെയായിരുന്നു സംഭവം. ബസിന് മുന്നിൽ അപകടകരമായ രീതിയിൽ ബ്രേക്കിട്ടതിനെ തുടർന്ന് യാത്രക്കാരുടെ തല കമ്പിയിലിടിച്ച് യാത്രക്കാർക്ക് പരിക്കേറ്റതായി ബസ് ജീവനക്കാർ പറഞ്ഞു.




ഇടപ്പാടിയിൽ വച്ച് ബസിന് മുന്നിൽകയറിയ കാർ മുന്നോട്ട് പോകാതെയും ബസ് കയറ്റിവിടാൻ അനുവദി ക്കാതെയും തടസ്സം സൃഷ്ടിക്കുകയായിരുന്നു. ശക്തമായ മഴ പെയ്യുന്നതിനിടെയായിരുന്നു സംഭവം. 

 

നിരവ ധി തവണ സഡൻ ബ്രേക്കിട്ടതിനെ തുടർന്ന് കമ്പിയിലും മറ്റ് തലയിടിച്ച് യാത്രക്കാർക്ക് പരിക്കുപറ്റിയതായി കണ്ടക്ടർ ജിത്തു റഞ്ഞു. യാത്രക്കാരുടെ കൈയിലും കാലിലും പരിക്കുണ്ട്. പാലാ ടൗൺ സ്റ്റാൻഡ് വരെ കാർ മുന്നിൽതന്നെ തുടരുകയായിരുന്നു.


ബസ് കൊട്ടാരമറ്റം സ്റ്റാൻഡിൽ എത്തിയപ്പോൾ സ്‌റ്റാൻഡിനുള്ളിലൂടെയും ഇതേ കാർ കയറിവന്നതായി ക ണ്ടകർ പറഞ്ഞു. KL35N3034 എന്ന നമ്പറിലുള്ള വാഹനത്തെക്കുറിച്ചാണ് പരാതി. സംഭവത്തെ കുറിച്ച് ആർടിഒയ്ക്ക് പരാതി നല്‌കുമെന്ന് ബസ് ജീവനക്കാർ പറഞ്ഞു. പോലീസിൽ പരാതി നല്‌കുമെന്ന് യാത്രക്കാരും പറഞ്ഞിട്ടുണ്ട്.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments