പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം വർണ്ണാഭമായ പരിപാടികളോടെ നടന്നു. പള്ളി പാരിഷ് ഹാളിൽ ചേർന്ന സമ്മേളനത്തിൽ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാദർ ജോർജ് വേളൂപറമ്പിൽ അധ്യക്ഷത വഹിച്ചു.
അസിസ്റ്റൻറ് വികാരി ഫാദർ ആൻറണി കൊല്ലിയിൽ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ജിജി ജേക്കബ്, ഹൈസ്കൂൾ വിഭാഗം പ്രിൻസിപ്പൽ ജിനു ജെ വല്ലനാട്ട് , പഞ്ചായത്ത് അംഗങ്ങളായ പയസ്മാണി, വിനോദ് ചെറിയാൻ , എൽ പി വിഭാഗം ഹെഡ്മാസ്റ്റർ ബാബു ജോസഫ്, പള്ളി ട്രസ്റ്റി അംഗങ്ങൾ, രക്ഷകർത്താക്കൾ തുടങ്ങിയവർ സംബന്ധിച്ചു. ഉദ്ഘാടനത്തിനുശേഷം സ്റ്റീഫൻ ദേവസിയുടെ സംഗീതഅവതരണം പ്രവേശനോത്സവത്തിന് മാറ്റുകൂട്ടി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments