Latest News
Loading...

സക്ഷമ ദിനാചരണം നടത്തി




ഭിന്നശേഷി ക്ഷേമ സംഘടനയായ സമദൃഷ്ടി ക്ഷമതാ വികാസ് മണ്ഡൽ ( സക്ഷമ )പൂഞ്ഞാർ പഞ്ചായത്ത്‌ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സക്ഷമ 18-)മത് വാർഷിക ദിനാചരണം കൊട്ടാരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ഓഡിറ്റോറിയത്തിൽ ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ക്ലിൻറ് അരീപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. 



പൂഞ്ഞാർ രാജകുടുംബാംഗവും എസ് എം വി സ്കൂൾ മാനേജരുമായ പി ആർ അശോകവർമ്മരാജാ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ചലനപരിമിതികൾ നേരിടുന്ന പനച്ചിപ്പാറ തോട്ടത്തിൽ അരുൺകുമാറിന് ഭിന്നശേഷി സൗഹൃദ ഇലക്ട്രിക് സ്കൂട്ടർ സംസ്ഥാന സംഘടനാ സെക്രട്ടറി പി സുഭാഷ് കൈമാറി. സക്ഷമ ജില്ലാ വൈസ് പ്രസിഡന്റ്‌ അനു സുഭാഷ്, ആർ. സുനിൽകുമാർ, എ എൻ ഹരികുമാർ പഞ്ചായത്ത്‌ മെമ്പർ മാരായ റ്റി എസ് ശ്യാംകുമാർ, സൗമ്യ അരവിന്ദ്, ലേഖ സുരേഷ്, ബിന്ദു സന്തോഷ്‌, തുടങ്ങിയവർ സംസാരിച്ചു


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments