Latest News
Loading...

അപകടത്തിൽ പരിക്കേറ്റത് 11 പേർക്ക്



വാഗമൺ റോഡിൽ വെള്ളികുളത്ത് കെ.എസ്.ആർ.ടി.സി. ബസും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 11 പേർക്ക് പരിക്കേറ്റു.  മണിമല കടയനിക്കാട് സ്വദേശികളായ ഡ്രൈവർ സുഭാഷ് (42), രാജു (60), ആനന്ദ് (52), സതീഷ് (44 ),  അമിത (30), റോയി (10), അവരാച്ചൻ (64 ),
അനീഷ് (36), മീനാക്ഷി (56),അനുജ (32),
എം. രാമചന്ദ്രൻ (67) എന്നിവർക്കാണ് പരിക്കേറ്റത്.  ഇഞ്ചപ്പാറ വളവിന് സമീപം ഞായറാഴ്ച മൂന്നരയോടെയാണ് അപകടമുണ്ടായത്. 



എറണാകുളം ഡിപ്പോയിൽ നിന്ന് വാഗമണിലേക്ക് വിനോദയാത്രക്ക് പോയ കെ.എസ്.ആർ.ടി.സി. ബസും ട്രാവലറുമാണ് അപകടത്തിൽപെട്ടത്. വാഗമൺ കണ്ട് മടങ്ങിയ മണിമല സ്വദേശികളാണ് ട്രാവലറിലുള്ളത്. ഇറക്കത്തിൽ ടാവലറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം. ട്രാവലറിന്റെ മുൻവശം പൂർണമായും തകർന്നു. ട്രാവലറിന്റെ വാതിൽ പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ഈരാറ്റുപേട്ട അഗ്നിരക്ഷാസേനയും സന്നദ്ധ സംഘടനകളും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെയും ചേർപ്പുങ്കലിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments