Latest News
Loading...

പാലാ സെന്റ് തോമസ് കോളേജ് ഇംഗ്ലീഷ് വിഭാഗം പൂർവ്വവിദ്യാർത്ഥി സംഗമം നടന്നു



പാലാ തോമസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം സ്ഥാപിതമായതിന്റെ 75-ാം വാർഷികവും 20-00 വിഭാഗത്തിന്റെ വിഭാഗം (പ്ലാറ്റിനം,മുബിലി) ബി ആഘോഷിക്കുന്നതിന്റെ ഭാഗമായി 'നോസ്റ്റാൾജിയ@75' എന്ന പേരിൽ മെഗാ പൂർവ്വവിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു ഇംഗ്ലീഷ് വിഭാഗത്തിന്റെ ആരംഭം മുതലുള്ള ബിരുദ, ബിരുദാനന്തര-ബിരുദ പഠിതാക്കളും അവരുടെ കുടുംബാംഗങ്ങളും ഈ ചരിത്രപരമായ ഒത്തുചേരലിൽ കോളേജ് അങ്കണത്തിൽ പങ്കുചേർന്നു ദിവസം ബാച്ച്മേറ്റ്സ് മീറ്റിംഗ്, ഡിപ്പാർട്ടുമെന്റ് സന്ദർശനം, അദ്ധ്യാപകരുമായി ഓർമ്മപുതുക്കൽ മുതലായ പരിപാടികൾ നടന്നു




കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഗുരുവന്ദനം ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജയിംസ് അധ്യക്ഷത വഹിച്ചു പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസും കോളേജ് മാനേജരുമായ റവ. ഡോ. ജോസഫ് തടത്തിൽ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ശ്രീ. ജോസ് പനച്ചിപ്പുറം മുഖ്യപ്രഭാഷണം നടത്തി തൊഴിലന്വേഷകരായ ജൂനിയർ പൂർവ്വവിദ്യാർത്ഥികളെയും സംരംഭകരായ സീനിയർ പൂർവ്വവിദ്യാർത്ഥി കളെയും തമ്മിൽ ബന്ധിപ്പിക്കുന്ന 'അലനൈ പ്ലേസ്മെന്റ്റ് പ്രോജക്ട് ' മുൻ യു.എൻ. വക്താവും മുതിർന്ന മാധ്യമ പ്രവർത്ത കനുമായ ശ്രീ. ഇ.ഡി. മാത്യു ലോഞ്ച് ചെയ്തു പൂർവ്വവിദ്യാർത്ഥികളുടെ കലാപരിപാടികൾ പ്രശസ്ത സിനിമാ താരം മിയ ജോർജ് ഉദ്ഘാടനം ചെയ്തു



ഇംഗ്ലീഷ് വിഭാഗത്തിൻ്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച വിരമിച്ച എല്ലാ അധ്യാപകരെയും ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പലായും ഇംഗ്ലീഷ് വിഭാഗം മേധാവി യായും സേവനമനുഷ്ഠിച്ച പ്രൊഫ. ഡോ. സിബി ജയിംസിനെ പ്രത്യേകമായി ആദരിച്ചു 1965-ലെ ആദ്യ ബിരുദാനന്തര ബിരുദ ബാച്ചിലെ വിദ്യാർത്ഥികളെ പൊന്നാട അണിയിച്ച് ആദരിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ജോബി മാത്യു, ജനറൽ കൺവീനർ ഡോ. സെബാസ്റ്റ്യൻ നരിവേലി, ചീഫ് കോർഡിനേറ്റർ പ്രൊഫ. ടോമി ചെറിയാൻ എന്നിവർ ആശംസകൾ അർപ്പിച്ചു

  ഡോ. ജോബി മാത്യു, ഡോ. സെബാസ്റ്റ്യൻ നരിവേലി (പ്രൊഫ. ടോമി ചെറിയാൻ ശ്രീ. ജേക്കബ് സേവ്യർ കയ്യാലയ്ക്കകത്ത് ( എന്നിവർ നേതൃത്വം നൽകി


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments