കേരള നിയമസഭയില്‍ രാജ്യസഭാ മോഡലില്‍ അപ്പര്‍ ഹൗസ് രൂപീകരിക്കണം എന്ന പ്രമേയം പാലാ നഗരസഭയില്‍ പാസാക്കി. നിയമസഭ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ അംഗീകാരം നേടി വിജയിക്കാന്‍ പ്രാപ്തിയില്ലാത്ത പ്രമുഖ നേതാക്കള്‍ അടക്കമുള്ളവരെ നിയമനിര്‍മ്മാണ പ്രക്രിയയുടെ ഭാഗമാക്കുന്ന സംവിധാനം ഒരുക്കുവാന്‍ രാജ്യസഭാ മോഡലില്‍ നോമിനേറ്റഡ് എംഎല്‍എമാരെ ഉള്‍പ്പെടുത്തി കേരള നിയമസഭയിലും അപ്പര്‍ ഹൗസ് സംവിധാനം ഒരുക്കണമെന്നാണ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. കൂടുതല്‍ നിയമസഭാംഗങ്ങള്‍ ഉള്ള സംസ്ഥാനങ്ങളില്‍ ഈ ക്രമീകരണം ഇപ്പോള്‍ തന്നെ നിലവിലുണ്ട്. ഇതേ ആനുകൂല്യം കേരളം പോലുള്ള ചെറു സംസ്ഥാനങ്ങള്‍ക്കും ലഭ്യമാക്കുക വഴി ഫെഡറല്‍ സംവിധാനം കൂടുതല്‍ വിപുലപ്പെടുത്തുക എന്നതായിരിക്കണം ലക്ഷ്യം.
ഇത്തരം ഒരു സംവിധാനം ഉണ്ടായാല്‍ ചില പ്രമുഖ നേതാക്കള്‍ക്ക് നിയമസഭയില്‍ എത്തുവാന്‍ അതൊരു സുവര്‍ണ്ണ അവസരം ആയിരിക്കുമെന്ന് പ്രമേയത്തില്‍ പറയുന്നു. നങ്ങളുമായി ബന്ധമില്ലാത്ത, എല്ലാ പ്രവര്‍ത്തനങ്ങളുടെയും രാഷ്ട്രിയ പിത്യത്വം ഏറ്റെടുക്കുന്ന, മഹാന്‍മാരായ പിതാക്കന്‍മാരുടെ പേരില്‍ മാത്രം രാഷ്ട്രിയ പ്രവര്‍ത്തനം നടത്തുന്ന ചില അഭിനവ നേതാക്കന്‍മാര്‍ക്ക് നിയമസഭയില്‍ എത്തുവാനുള്ള ഏക സാധ്യതയും ഇത് മാത്രമാണ്. ഈ വിഷയം അടിയന്തിരമായി പരിഗണിച്ച് ഇതിന് വേണ്ട നിയമ നിര്‍മ്മാണം നടത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് പാലാ നഗരസഭ ഈ പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു എന്ന പ്രമേയം നഗരസഭ പതിനാലാം വാര്‍ഡ് കൗണ്‍സിലര്‍ അഡ്വക്കേറ്റ് ബിനു പുളിക്കകണ്ടം അവതരിപ്പിച്ചു. ആറാം വാര്‍ഡ് കൗണ്‍സിലര്‍ സെബാസ്റ്റ്യന്‍ പനക്കല്‍ അനുവാദകനായിരുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments