Latest News
Loading...

ആശാ വർക്കർമാരേയും ഹരിതകർമ്മ സേനയേയും ആദരിച്ചു.



തലപ്പലം ഗ്രാമപഞ്ചായത്തിലെ മുഴുവൻ ആശാവർക്കർമാരേയും ,ഹരിത കർമ്മഗംങ്ങളെയും, പാലിയേറ്റിവ് നഴ്സ് റീനായെയും ലയൺസ് ക്ലബ് ഓഫ് അടൂർ എമിറേറ്റ്സിൻ്റെ നേതൃത്വത്തിൽ ആദരിക്കുകയും ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു. നിയുക്ത എം എൽ എ യ്ക്കും ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും സ്വീകരണം നൽകി. പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ജോമി ബെന്നിയുടെ അദ്ധ്യക്ഷതയിൽ നിയുക്ത പൂഞ്ഞാർ എം എൽ ഏ
എം. ജെ.സെബാസ്റ്യൻ ( സജി ജോസഫ്) നിർവ്വഹിച്ചു. 


ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയി ജോസഫ് ആശംസകൾ അർപ്പിച്ചു .
പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും സ്റ്റാഫ് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments