പാലാ മീനച്ചിലാറ്റില്‍ 60 വയസ്സ് തോന്നിയ്ക്കുന്ന ആളുടെ മൃതദേഹം കണ്ടെത്തി. ചേര്‍പ്പുങ്കല്‍ ഇന്ത്യാര്‍ റബര്‍ ഫാക്ടറിക്ക് സമീപം മംഗലം കടവിലാണ് മൃതദേഹം കണ്ടെത്തിയത് . വൈകിട്ട് നാലുമണിയോടെ തീരത്ത് ചൂണ്ട ഇട്ടിരുന്നവര്‍ ആണ് മൃതദേഹം ആദ്യം കണ്ടത്. ഇവര്‍ ഉടന്‍തന്നെ കിടങ്ങൂര്‍ പോലീസിനെ വിവരം അറിയിച്ചു. പാലായില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം കരയ്ക്ക് അടുപ്പിച്ചു. കിടങ്ങൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments