കിടങ്ങൂർ: വേനൽ കടുത്തതോടെ കിടങ്ങൂരിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു.. കിടങ്ങൂർ സൗത്ത് മേഖലയിലാണ് ഏറ്റവും രൂക്ഷമായ കുടിവെള്ള പ്രശ്നം നേരിടുന്നത്... ബി.ജെ.പി ഭരിക്കുന്ന ഭരണ സമിതിയക്കെതിരേ പ്രതിഷേധം ശക്തമാകുകയാണ്... യൂത്ത് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റി പഞ്ചായത്തിലേയ്ക്ക് മാർച്ചും പ്രതിഷേധ ധർണ്ണയും സംഘടിപ്പിച്ചു.
കുടിവെള്ള ക്ഷാമം പെട്ടെന്ന് ഉണ്ടായ പ്രതിസന്ധിയല്ല എന്നും പഞ്ചായത്ത് ഭരണസമിതി വേണ്ടത്ര മുന്നൊരുക്കം പ്രസ്തുത വിഷയത്തിൽ സ്വീകരിക്കാതിരുന്നതാണ് പ്രതിസന്ധി ഇത്രയധികം രൂക്ഷമാകാൻ കാരണം എന്ന് യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി. കിടങ്ങൂർ സൗത്ത് കുരിക്കാട്ട് മേഖലയിൽ കുടിവെള്ള ശ്രോതസ്സിൽ പൂച്ച വിണ് കിടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും കുടിവെള്ള ശ്രോതസ്സ് വൃത്തിയാക്കുവാനോ പുതിയ വെള്ളം നിറക്കുവാനോ അധികൃതർ തയ്യാറാകാത്ത് അപലനീയമാണെന്ന് യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ ടാങ്ക് വൃത്തിയാക്കുകയും 4000 ലിറ്റർ കുടിവെള്ളം എത്തിക്കുകയും ചെയ്തു.വരും ദിവസങ്ങളിൽ അതിശക്തമായ പ്രതീഷേധം പഞ്ചായത്തിനെതിരേ ഉണ്ടാകുമെന്ന് മണ്ഡലം കമ്മറ്റീ അറിയിച്ചു.
കഴിഞ്ഞ UDF ഭരണകാലത്തു കുടിവെള്ള പ്രശ്നം പരിഹരിക്കാൻ സ്ഥാപിച്ച ടാങ്കാണ് കാലങ്ങളായി വൃത്തിഹീനമായി കിടന്നിരുന്ന
2013 മുതൽ ഇന്ന് വരേയുള്ള ഭരണസമിതികളുടെ കാലത്ത് ഇത്രയും രൂക്ഷമായ കുടിവെള്ള പ്രതിസന്ധി ഉണ്ടായിട്ടില്ല എന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.
പ്രതീഷേധ മാർച്ച് യൂത്ത് കോൺഗ്രസ്സ് മുൻ സംസ്ഥാന സെക്രട്ടറി സിജോ ജോസഫ് ഉത്ഘാടനം ചെയ്തു... മണ്ഡലം പ്രസിഡൻ്റ് ഗോകുൽ ജി വടക്കേനത്ത് അദ്ധ്യക്ഷത വഹിച്ചു.മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം രാധാകൃഷ്ണൻ, കെ.എസ്സ്.യു ജില്ലാ സെക്രട്ടറി തോമസ്സു കുട്ടി കുടുന്തയിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബോബി തോമസ്സ്, പഞ്ചായത്ത് മെമ്പർമാരായ സതീശൻ നിലയം, അരുൺ ആർ പല്ലാട്ട്, നീയോജക മണ്ഡലം പ്രസിഡൻ്റ് ജിത്തു കരി മാടത്ത്, അതുൽ ഗിരിജൻ,സുജിത്ത് മുത്തൂറ്റീൽ,മണ്ഡലം വൈസ് പ്രസിഡൻ്റ് പോൾ ദേവസ്യാ മഠത്തിൽ ,ജിതുൻ കെ മധു, ആദർശ് എസ്, ആൽവിൻ, ജിത്തു തുടങ്ങിയവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments