Latest News
Loading...

ഒറേഷൻ അവാർഡ് മാത്യുകുട്ടി ടോമിന്



​പാലാ: കാർഷിക രംഗത്ത് പുത്തൻ മാതൃകകൾ തീർത്ത ടി.ജെ.ടി ഫാംസ് മാനേജിംഗ് ഡയറക്ടർ മാത്യുകുട്ടി ടോമിന് ഈ വർഷത്തെ കെ.ടി. തോമസ് കുരുവിനാക്കുന്നേൽ ഒറേഷൻ അവാർഡ് സമ്മാനിച്ചു. പാലാ റോട്ടറി ക്ലബ് ഹാളിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ഡി.ജി.എൻ എ.കെ.എസ്.എം റോട്ടേറിയൻ ഡോ. മീര ജോൺ അവാർഡും മെമെന്റോയും കൈമാറി.

പ്രസിഡന്റ് റോട്ടേറിയൻ മാത്യുകുട്ടി ജോസ് അധ്യക്ഷത വഹിച്ച സമ്മേളനം റോട്ടേറിയൻ കെ.ടി. തോമസിന്റെ സ്മരണകൾ പുതുക്കിക്കൊണ്ടാണ് ആരംഭിച്ചത്: അവാർഡ് കമ്മിറ്റി ചെയർമാൻ റോട്ടേറിയൻ ഡോ. ജെയിംസ് ജോസഫ് കാരാപ്പള്ളി ജേതാവിനെ സദസ്സിന് പരിചയപ്പെടുത്തി.
 റോട്ടേറിയൻ തോമസ് എബ്രഹാം കല്ലിവയലിൽ സൈറ്റേഷൻ വായിച്ചു.
 അവാർഡ് സ്വീകരിച്ചുകൊണ്ട് മാത്യുകുട്ടി ടോം തന്റെ അനുഭവങ്ങളും കൃഷി മേഖലയിലെ കാഴ്ചപ്പാടുകളും പങ്കുവെച്ചു



റോട്ടറി കുടുംബത്തിലേക്ക് പുതുതായി കടന്നുവന്ന ഡോ. കൃഷ്ണൻ, ഡോ. ലക്ഷ്മി എന്നിവരെ ചടങ്ങിൽ വച്ച് ഔദ്യോഗികമായി സ്വീകരിച്ചു. അസിസ്റ്റന്റ് ഗവർണർ റോട്ടേറിയൻ ആന്റണി ജെ. വൈപ്പനയുടെ നേതൃത്വത്തിലാണ് ഇൻഡക്ഷൻ നടപടികൾ പൂർത്തിയാക്കിയത്.

പി.ഡി.ജി റോട്ടേറിയൻ ഡോ. തോമസ് വാവനിക്കുന്നേൽ, ആർ.ഡി.ഡി റോട്ടേറിയൻ അൻവർ മുഹമ്മദ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
റോട്ടേറിയൻ സിനി വാച്ചാപറമ്പിൽ മുഖ്യാതിഥിയെ പരിചയപ്പെടുത്തി. റോട്ടേറിയൻ ഷാജി മാത്യു റിപ്പോർട്ടും ക്ലബ് അറിയിപ്പുകളും അവതരിപ്പിച്ചു. ചടങ്ങിന് പ്രസിഡന്റ് ഇലക്ട് റോട്ടേറിയൻ ഡോ. ബോബി തോമസ് കൊക്കാട്ട് നന്ദി രേഖപ്പെടുത്തി


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments