Latest News
Loading...

ഇടമററം രത്‌നപ്പന്റെ അനുസ്മരണം നടന്നു



പ്രമുഖ ഗാന്ധിയനും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന ഇടമററം
രത്‌നപ്പന്റെ  അനുസ്മരണം   കിഴതടിയൂര്‍ ബാങ്ക് ഓഡിറേറാറിയത്തില്‍ നടന്നു. സാ ഹൃദയ വേദി പ്രസിഡൻ്റ് രവി പുലിയന്നുർ   അധ്യക്ഷനായിരുന്നു. മുന്‍ വിവരാവകാശ കമ്മീഷന അംഗം ഡോ. കുര്യാസ് കുമ്പളക്കുഴി അനുസ്മരണ പ്രഭാഷണവും ഉദ്ഘാടനവും നിര്‍വഹിച്ചു  


ഇടമററം രത്‌നപ്പന്റെ സമ്പൂര്‍ണ കൃതികള്‍ മൂന്നാംഭാഗം ചടങ്ങില്‍ പ്രകാശനം ചെയ്തു. ജോണി പ്‌ളാത്തോട്ടം പുസ്തകസ്വീകരണവും
ജോസ് മംഗലശ്ശേരി പുസ്തകസമര്‍പ്പണവും നടത്തി ഡോ. ടി. വി. മുരളീവല്ലഭന്‍,
ഡോ. ആന്‍സി ജോസഫ് ,ഡോ. കെ. കെ. ബാലചന്ദ്രന്‍, രവിപുലിയന്നൂര്‍,വി. എം.
അബ്ദുള്ളാഖാന്‍, ജി. ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു . പാലാ സഹൃദയസമിതിയും സഫലം55 പ്‌ളസും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments